Hits: 0

നാം നിസ്കരിക്കുന്നു. അല്ലാഹുവിനുള്ള ആരാധനയാണ് അത്. അല്ലാഹു സ്വീകരിക്കണമെന്നാണ് നാം കൊതിക്കുന്നത്. നിത്യവും അഞ്ചുതവണ നിര്‍ബന്ധമായും നാമത് നിര്‍വഹിക്കുന്നു. ബോധമുള്ള മുസ്ലിമിന് മാറ്റിനിര്‍ത്താന്‍ അവസരം നല്‍കാത്ത ആരാധനയാണ് നിസ്കാരം. ശരീരംകൊണ്ട് ചെയ്യാനുള്ളതാണ് നിസ്കാരം. തൗഹീദിന് ശേഷം അല്ലാഹുവിങ്കല്‍ ചോദ്യം ചെയ്യപ്പെടുന്നത് നിസ്കാരമാണ്.
നാം എന്തു ചെയ്യുമ്പോഴും നമുക്കൊരു ലക്ഷ്യമുണ്ടാകും. ജോലി ചെയ്യുന്നവന് ലക്ഷ്യമുണ്ട്. വിവാഹത്തിന് ലക്ഷ്യമുണ്ട്. കളികള്‍ക്കും തമാശകള്‍ക്ക് പോലും ഒരു ലക്ഷ്യമുണ്ട് നിസ്കാരത്തിലൂടെ എന്താണ് നാം ലക്ഷീകരിക്കുന്നത്? ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത് അനുഷ്ഠാനമായ നിസ്കാരം ലക്ഷ്യമാക്കുന്നത് എന്താണ്?
അലക്ഷ്യമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത നിര്‍ബന്ധ ബാധ്യതയായി നിര്‍വഹിക്കണം എന്ന് അള്ളാഹു പറയില്ലല്ലോ?
എന്താണ് നിസ്കാരത്തെ സംബന്ധിക്കുന്ന ഖുര്‍ആന്‍റെ സാക്ഷീകരണം? നിസ്കാരത്തെ കുറിച്ച് എന്താണ് ഖുര്‍ആന്‍ പറഞ്ഞു തരുന്നത്?
രണ്ടുതരം നിസ്കാരത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന്, നിസ്കരിച്ച് വിജയം വരിക്കുന്നവര്‍. രണ്ട്, നിസ്കരിച്ച് നാശം കൊയ്യുന്നവര്‍.
നാം ഏതു വിഭാഗത്തിലാണെന്ന് നമുക്ക് ഉറപ്പിക്കാന്‍ ലളിതമായി സാധിക്കും.
വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ മാഊനില്‍ നിസ്കരിക്കുന്ന വരെ സംബന്ധിക്കുന്ന വചനം ഇങ്ങനെ വായിക്കാം ???? ??????? നമസ്കരിക്കുന്നവര്‍ക്ക് നാശം- നിസ്കരിക്കാത്തവര്‍ക്ക് നാശം എന്നല്ല. മുസലൂന്‍ നിസ്കരിക്കുന്നവര്‍ – നിസ്ക്കാരം എന്ന കര്‍മ്മത്തിന്‍റെ നിര്‍വഹണം നടക്കുന്നുണ്ട്. പക്ഷേ, ഫലം നാശമാണ്. നിസ്കാരം എന്ന അനുഷ്ഠാനം ചെയ്യുന്നുണ്ട്. പകരം വൈലാണ്.
നിത്യവും അഞ്ചു തവണ എങ്ങിനെയെങ്കിലും നാശം ലഭിക്കട്ടെ എന്ന് കരുതിയുള്ള പ്രവര്‍ത്തനമാണോ നാം ചെയ്യുന്നത്? ഖുര്‍ആനിലെ വാക്കുകള്‍ സത്യമാണ്. സൂറത്തുല്‍ മാഊനി ലെ വചനങ്ങള്‍ സത്യമാണ്. അല്ലാഹു പഠിപ്പിച്ചത് യാഥാര്‍ത്ഥ്യമാണ്. നാശം കൊയ്തെടുക്കുന്ന നിസ്കാരക്കാരുടെ നിസ്കാരത്തിന്‍റെ രീതി അല്ലാഹു തന്നെ പഠിപ്പിച്ചു തരുന്നുണ്ട്. അശ്രദ്ധയോടെ നിസ്കരിക്കുന്നവര്‍. പ്രകടനപരതയാണ് അവരുടെ ശൈലി.
നാം ചിന്തിക്കണം. ശ്രദ്ധയില്ലാത്ത അനുഷ്ഠാനമായി നിസ്കാരം മാറുമ്പോള്‍ നാശം കൊയ്തെടുക്കുകയാണ് നാമെന്ന് തിരിച്ചറിയണം. സൂറത്തുല്‍ മുഅ്മിനൂനിന്‍റെ പ്രഥമ വചനങ്ങള്‍ ഇതിനോട് ചേര്‍ത്തു വായിക്കണം.
?? ???? ???????? ????? ?? ?? ?????? ??????
നിസ്കരിക്കുന്ന വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു തീര്‍ച്ച. അവര്‍ നിസ്കാരത്തില്‍ ഖുശൂഅ് ഉള്ളവരാണ്.
വിജയിച്ച വിശ്വാസികളുടെ ലക്ഷണമായി നിസ്കാരത്തിലെ ???? നെയാണ് അള്ളാഹു പറഞ്ഞുവെക്കുന്നത്.
അല്ലാഹു നിശ്ചയിച്ച അനുഷ്ഠാനത്തിന്‍റെ ലക്ഷ്യം സാധ്യമാക്കുകയാണ് വേണ്ടത്. അലക്ഷ്യമായ അംഗവിക്ഷേപങ്ങളല്ല വേണ്ടതെന്നര്‍ത്ഥം. ശ്രദ്ധയും അശ്രദ്ധയുമാണ് ഇവിടെ വിഷയം. ശ്രദ്ധയുള്ള നിസ്കാരവും, അശ്രദ്ധമായ നിസ്കാരവും. എപ്പോഴാണ് ശ്രദ്ധയുള്ള നിസ്കാരം അഥവാ ഖുശൂഉള്ള സ്വലാത്ത് ആകുന്നത്? എന്തിലാണ് ശ്രദ്ധകേന്ദ്രീകരികേരിക്കേണ്ടത്?
വിവിധ തരത്തിലുള്ള കര്‍മ്മങ്ങളുടെ സമാഹാരമാണല്ലോ നിസ്കാരം. വ്യത്യസ്തമായ വചനങ്ങളുരുവിടുകയാണല്ലോ നിസ്കാരത്തില്‍. ഒരു കര്‍മ്മത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്ന നിസ്കാരത്തില്‍ ശ്രദ്ധയൂന്നേണ്ടതെവിടെയാണ്. നിറുത്തത്തില്‍ സൂറത്തുകളുടെ പാരായണം നടക്കുമ്പോള്‍ അവയുടെ അര്‍ത്ഥതലങ്ങളെ തേടിയി റങ്ങുമ്പോഴാണോ നിസ്കാരം സഫലമാകുന്നത്. സുജൂദിലോ റുകൂഇലോ പറഞ്ഞ പദങ്ങളിലലിയുമ്പോഴാണോ നിസ്കാര ലക്ഷ്യം പൂര്‍ണമാകുക? ഇരുത്തത്തിലുരുവിടുന്ന വാക്കുകളുടെ അര്‍ത്ഥം അന്വേഷിക്കുമ്പോഴാണോ നിസ്കാരം വിജയകരമാകുക?
നാം നമ്മുടെ നിസ്കാരത്തിലൂടെ ശ്രദ്ധയില്ലാത്ത കര്‍്മ്മത്തിലൂടെ പരാജയപ്പെടുമെന്ന സത്യം മുന്നില്‍ നിര്‍ത്തുമ്പോഴാണ് ഗൗരവം കൂടുന്നത്. തൗഹീദിന് ശേഷം ചോദ്യം ചെയ്യപ്പെടുന്ന സുപ്രധാന അനുഷ്ഠാനമെന്ന് വരുമ്പോഴാണ് വിഷയം അവഗണിക്കാനാകാത്തതാണെന്ന് ബോധ്യമാകുന്നത്.
നമ്മുടെ നിസ്കാരങ്ങളെ നമുക്ക് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. വിജയിക്കുന്ന വിശ്വാസികളുടെ നിസ്കാരമാണോ? എങ്കില്‍ സംതൃപ്തരായി തുടരാം. അല്ല പരാജിതരുടെ അശ്രദ്ധമായ പ്രകടനമായാണോ നമ്മുടെ നിസ്കാരം ഭവിക്കുന്നത്, എങ്കില്‍ തിരുത്തല്‍ അനിവാര്യമാണ്.
നാം ചെയ്തുകൊണ്ടിരിക്കുന്ന നിസ്കാരത്തില്‍ നാം സംതൃപ്തരാണോ? വിജയകരമായ നിസ്കാരത്തിന്‍റെ തലത്തിലേക്കുയരാന്‍ അനിവാര്യമായ മാറ്റം ആവശ്യമാണോ? നാം നമ്മിലേക്ക് തിരിയണം. റബ്ബിന്‍റെ മുന്നിലവതരിപ്പിക്കാന്‍ യോഗ്യമായ നിസ്കാരമാകാന്‍ എന്താണ് നാം ചെയ്യേണ്ട തെന്ന് നമുക്കറിയുമോ? അതോ നമുക്ക് ലഭിക്കാത്ത ഖുശൂഇനെക്കുറിച്ച് അസ്വസ്ഥരായി നമ്മുടെ ഉസ്താദുമാരോട് ചോദിക്കുമ്പോള്‍, അവര്‍ക്കും നിസ്കാരം അശ്രദ്ധമായ അമലാണെന്ന് കേള്‍ക്കുമ്പോള്‍- പ്രശ്നമല്ലന്ന രീതിയില്‍ അലസമായ അനുഷ്ഠാനത്തിന്‍റെ തുടര്‍ച്ചയില്‍ തന്നെ കഴിയുകയാണോ വേണ്ടത്? ലക്ഷ്യം നേടുന്ന നിസ്കാരം ഇന്ന് സാധ്യമല്ലെന്ന വിഡ്ഢി വേഷം കെട്ടുന്ന പണ്ഡിതരുടെ വാക്കുകളില്‍ വിലയം പ്രാപിച്ചു നശിക്കുകയാണോ വേണ്ടത്?. നബി സല്ലല്ലാഹു അലൈഹി വസല്ലമയും സഹാബത്തും ജീവിച്ച കാലത്തേ അതെല്ലാം കിട്ടൂ എന്ന് പ്രഖ്യാപിച്ച് ഇസ്ലാമിന്‍റെ അനുഷ്ഠാനങ്ങളെ കാലഹരണപ്പെട്ടെന്ന് പറയുന്നതിലാണോ ആശ്വാസം കണ്ടെത്തേണ്ടത്?.
അനുഷ്ഠാനങ്ങളുടെ ലക്ഷ്യം നിര്‍ണയിച്ച് നാഥനെ യഥാവിധി അറിയാനുള്ള അന്വേഷണമാണ് നമുക്ക് വിജയകരമായ ഇബാദത്ത് സമ്മാനിക്കുന്നത്. വിശ്വാസികളുടെ വിജയത്തിന് നിദാനമായി ഭവിക്കുന്ന നിസ്കാരത്തിന്‍റെ മര്‍മ്മം നമുക്ക് മനസ്സിലാകണം. നിസ്കാരം മുഅ്മിനിന്‍റെ മിഅ്റാജായി മാറുന്ന അവസ്ഥ നമുക്ക് സാധ്യമാകണം. നിത്യജീവിതത്തില്‍ സംതൃപ്തി തോന്നുന്ന അനുഷ്ഠാനങ്ങളുടെ ആത്മാവ് നാം കണ്ടെത്തണം…. തുടരും.