Hits: 1
അൽ ഹംദുലില്ലാഹ്!
ഹിറ നിറഞ്ഞു പെയ്ത പ്രകാശ വിസ്മയങ്ങൾ സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഒളിമങ്ങാത്ത ജ്വാലയായി തുടരുകയാണ്..
ഇഖ്റഅ തീർത്ത ജ്ഞാന വിസ്ഫോടനങ്ങൾ കാലം ഇനിയും കരുതി വെച്ചിരിക്കുകയാണ്…!
മൂടിപ്പുതച്ചു കിടക്കാതെ ശുദ്ധിയുള്ള വസ്ത്രവുമായി ബോധനം ചെയ്യാനുള്ള അമൃത വീചിക കലി തുള്ളുന്ന കാലികതയോട് ഇനിയും സംവദിക്കുകയാണ്….!
സത്യം അനശ്വരമായി പുലർന്നു കൊണ്ടിരിക്കണം…!
അഞ്ചു നേരം പ്രാർത്ഥനകളിൽ സത്യമാർഗം തേടിയാൽ മാത്രം പോര..കർമവീഥിയിൽ വഴിയടയാളങ്ങൾ നോക്കി യാത്ര തുടങ്ങണം…
അക്ഷരങ്ങളിലൂടെ കലിമ തുറന്ന കവാടങ്ങളിലൂടെ മഹാമനീഷികൾ ചരിതം തീർത്ത രാജ രഥ്യയിലൂടെ നമുക്കും സഫാ മാർവകൾ ഓടി നടക്കണം…
സഹൃദയം അനുവാചകർക്ക് ഈ പുതു പുലരിയിലേക്ക് സ്വാഗതം…
ഗുരു പറഞ്ഞ ആത്യന്തിക വിജയത്തിന്റെ സൂത്രവാക്യങ്ങൾ സത്യസന്ധതയുടെ ഈ മട്ടുപ്പാവിൽ ഇരുന്ന് വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കാം…!
അങ്ങനെ സത്യസമ്പൂർണതയുടെ ഈ നിലാവെളിച്ചത്തിൽ രാജാവും രാഞ്ജിയുമായി ആത്മ നിർവൃതിയുടെ ക്ഷേമ ലോകം പണിതു വെക്കാം..