Hits: 0

ശാഹ് അ്ബദുന്നാസിര്‍ ജീലാനി

തലയില്‍ എണ്ണയോ ക്രീമോ ഉപയോഗിച്ചാല്‍ തല തടവല്‍ ശരിയാകുമോ? മുടിയിലേക്ക് വെള്ളം എത്തുമോ?

  • വുളുവിന്‍റെ അവയവത്തിലേക്ക് വെള്ളം ചേരുന്നതിനെ തടയുന്ന വിധം തടിയുള്ള വല്ലസാധനവും ഉണ്ടായാല്‍ വുളു ശരിയാവുകയില്ല.
    കാരണം അവയവങ്ങളില്‍ വെള്ളം ചേരുന്നതിന് തടസ്സമുള്ള വസ്തുക്കള്‍ ഇല്ലാതിരിക്കണം അത് വുളുവിന്‍റെ ശര്‍ത്തില്‍ (നിബന്ധന)പെട്ടതാണ്.
    എണ്ണയോ ക്രീമോ പോലോത്തവ കട്ട പിടിച്ച് നില്‍ക്കുകയും അവയവയത്തിലേക്ക് വെള്ളം
    എത്തുന്നതിനെ തടയുകയും ചെയ്യുന്നുവെങ്കില് അത്തരം വുളു ശരിയാവുകയില്ല.
    എന്നാല്‍, സാധാരണ ഗതിയില്‍ എണ്ണയോ ക്രീമോ പുരട്ടിയത് കൊണ്ട് മാത്രം വുളൂ ശരിയാവാതിരിക്കില്ല. എണ്ണ കാരണം, അവയവത്തില്‍ വെള്ളം നില്‍ക്കാതെ താഴോട്ട് വീണുപോവുകയാണെങ്കില്‍ പോലും അതിന് പ്രശ്നമില്ലെന്നാണ് ഫുഖഹാക്കളുടെ വീക്ഷണം.
    ഫത്ഹുല്‍ മുഈന്‍ പോലുള്ള ഗ്രന്ഥങ്ങളില്‍ ഇക്കാര്യം കാണാവുന്നതാണ്.

? വുളൂഇന്‍റെ നിയ്യത്തില്‍ വുളൂഇന്‍റെ ഫര്‍ള് ഞാന്‍ വീട്ടുന്നു
എന്നാണോ വുളൂഅ് എന്ന ഫര്‍ള് ഞാന്‍ വീട്ടുന്നു എന്നാണോ കരുതേണ്ടത് ?

*വുളൂഇന്‍റെ നിയ്യത്തില്‍ രണ്ട് രീതിയിലും നിയ്യത്ത് ചെയ്യാവുന്നതാണ്. വുളൂഇന്‍റെ
ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നാണ് കരുതുന്നതെങ്കില്‍ മുഖം കഴുകുന്നത് മുതല്‍ തുടങ്ങുന്ന വുളൂഇന്‍റെ ഫര്‍ളുകളെയാണ് അത് അര്‍ത്ഥമാക്കുന്നത്. അതിന് മുമ്പ് നിര്‍വ്വഹിക്കുന്ന
സുന്നത്തായ കര്‍മ്മങ്ങള്‍ക്ക്, വുളൂഇന്‍റെ സുന്നത്തുകളെ ഞാന്‍ വീട്ടുന്നു എന്ന് നിയ്യത്ത് ചെയ്യല്‍ സുന്നത്താണ് എന്നും പണ്ഡിതര്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്.(വുളൂഅ് എന്ന ഫര്‍ളിനെ എന്ന് കരുതുമ്പോള്‍, അവിടെ ഫര്‍ള് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കര്‍മ്മശാസ്ത്ര ത്തിലെ സാങ്കേതികാര്‍ത്ഥത്തിലുള്ള ഫര്‍ള് അല്ല, മറിച്ച് നിസ്കാരത്തിന്‍റെ സാധുതക്ക് നിര്‍ബന്ധമായ ഘടകം എന്ന അര്‍ത്ഥത്തിലാണ് ആ പദം എന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. (??? ??????) എന്നതിന് മേല്‍പറഞ്ഞ വിധം രണ്ട് രീതിയിലും അര്‍ത്ഥം വരാം.

? താടിയിലോ മുടിയിലോ പൈന്‍റ് ചെയ്താല്‍ വുളു ശരിയാവുമോ?

*വുളൂഇല്‍ നിര്‍ബന്ധമായും കഴുകേണ്ടതും തടവേണ്ടതുമായ കാര്യങ്ങളെക്കുറിച്ചാണ് ഈ ചോദ്യം. വുളൂഇന്‍റെ ഫര്‍ളുകളില്‍ രണ്ടാമത്തേതാണ് മുഖം കഴുകല്‍. മുഖത്തിന്‍റെ പരിതിയിലുള്ളതെല്ലാം കഴുകല്‍ നിര്‍ബന്ധമാണ്. തൊലി മാത്രമല്ല അതിലുള്‍പ്പെടുന്ന രോമങ്ങളും കഴുകണം. അതിനാല്‍ മുഖത്തിന്‍റെ പരിതിയില്‍ പെട്ട താടി രോമങ്ങളില്‍ വെള്ളം ചേരുന്നതിന് തടസ്സമായ പൈന്‍റ് പോലോത്തവ നീക്കല്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം വുളൂഅ് സാധുവാകുകയില്ല.

എന്നാല്‍ തല മുടിയില്‍ പൈന്‍റ് നിലനില്‍ക്കുമ്പോള്‍ വുളു ചെയ്യുന്നതിന് തടസ്സമില്ല. കാരണം തല തടവുമ്പോള്‍ തലയുടെ പരിതിയില്‍ പെട്ട മുടിയോ തൊലിയോ തടവിയാല്‍ മതി. മുടി തന്നെ തടവണമെന്നില്ല. (ഫത്ഹുല്‍ മുഈന്‍)

? ബസിലോ ഫ്ലൈറ്റിലോ യാത്ര ചെയ്യുമ്പോള്‍ തയമ്മും ചെയ്യുന്നതിന്‍റെ രൂപം?

*തയമ്മുമിന്‍റെ രൂപത്തെ കുറിച്ചാണ് ചോദിച്ചിട്ടുള്ളത്.
നിയ്യത്തോടു കൂടി മുഖത്തും രണ്ട് കൈകളിലും മണ്ണ് ഉപയോഗിക്കുന്നതാണ് തയമ്മും. നിയ്യത്തു ചെയ്ത് രണ്ട് കയ്യും മണ്ണിലടിച്ച് ആദ്യം മുഖം തടവുക. രണ്ടാമത് വീണ്ടും മണ്ണ് അടിച്ചെടുത്ത് രണ്ട് കൈകളും തടവുക. ഇടതു കൈ കൊണ്ട് വലതു കയ്യും വലതു കൈ കൊണ്ട് ഇടതു കയ്യു മാണ് തടവേണ്ടത്. ബസ്സിലായാലും വിമാനത്തിലാണെങ്കിലും ഇതു തന്നെയാണ് രൂപം. മണ്ണ് നേരത്തേ കയ്യില്‍ കരുതേണ്ടിവരും.

?മണ്ണും വെള്ളവും കിട്ടാത്ത സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത്?

*വെള്ളം ലഭ്യമാകാതിരിക്കുകയോ, ഉപയോഗിക്കാന്‍ പ്രയാസമാവുകയോ ചെയ്യുമ്പോഴാണ് തയമ്മും നിര്‍ബന്ധമാകുന്നത്.
മണ്ണും ലഭിക്കാതെ വരുമ്പോള്‍ സമയത്തിന്‍റെ ഹുറുമത്തിനെ മാനിച്ച് അശുദ്ധിയോടെ നിസകരിക്കണം.
ഫര്‍ള് നിസ്കാരങ്ങള്‍ മാത്രമേ ഇങ്ങനെ നിസ്കരിക്കാവൂ. പിന്നെ വെള്ളം കിട്ടുമ്പോള്‍ മടക്കി നിസ്കരിക്കണം. മണ്ണാണ് ആദ്യം കിട്ടിയതെങ്കില്‍ തയമ്മും ചെയ്തു നിസ്കരിച്ചാല്‍ പിന്നെ പ്രസ്തുത നിസ്കാരം വീണ്ടും മടക്കല്‍ നിര്‍ബന്ധമാകുന്നില്ലെങ്കില്‍ തയമ്മും ചെയ്ത് നിസ്കരിക്കണം.

ഇനി, അവന്‍തയമ്മും ചെയ്തു നിസ്കരിച്ചാലും വീണ്ടും മടക്കി നിസ്കരിക്കേണ്ടിവരുമെങ്കില്‍
തയമ്മും ചെയ്തു നിസ്കരിക്കേണ്ട. കാരണം, ആ നിസ്കാരം കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇനി വെള്ളം കിട്ടുമ്പോള്‍ നിസ്കരിച്ചാല്‍ മതി.
(തുഹ്ഫ 1/379)