Hits: 0

ആരോഗ്യം

ഡോ. ഷെമിന്‍ സൈനുദ്ദീന്‍

മനുഷ്യരില്‍ ഉണ്ടാകുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി (ദീീിീശെെ)
മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു രോഗമാണിത്..
ഘലുീുശേെൃമ ശിലേൃൃീഴമിെ എന്ന ഒരു ജീവിയാണ് ഈ രോഗം പടര്‍ത്തുന്നത്.
എലി, പൂച്ച ,നായ ,പശു തുടങ്ങിയ ജീവികളുടെ വിസര്‍ജ്ജ്യങ്ങള്‍ വഴിയാണ് ഈ അസുഖം പ്രധാനമായും കണ്ടുവരുന്നത്.
പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നവരും കാലുകളില്‍ മുറിവോ മറ്റോ ഉണ്ടെങ്കില്‍ ഇത്തരം രോഗങ്ങള്‍ വരാതെയിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്..
5 മുതല്‍ 14 ദിവസം കൊണ്ടാണ് ഇതിന്‍റെ രോഗ ലക്ഷണങ്ങള്‍ കാണുന്നത്..
ചിലപ്പോള്‍ ആദ്യ ഏഴ് ദിവസങ്ങളില്‍ ഉള്ള പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ പോലും തുടര്‍ന്നുള്ള ഏഴ് ദിവസത്തില്‍ പോസിറ്റീവ് ആകാന്‍ സാധ്യത കൂടുതലാണ്
ശഴാ, ഹലുീുശേെൃമ, മിശേയീറ്യ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഇത് പോസിറ്റീവ് ആണോ അല്ലേ എന്ന് നമുക്ക് മനസ്സിലാവുന്നത്.
പുറം വേദന,കാല്‍മുട്ട് വേദന, കണ്ണിനു ചുറ്റും ചുവപ്പ് നിറം,വിറയലോടെയുള്ള പനി. തലവേദന, വയറു വേദന തുടങ്ങിയവ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്..
കാലില്‍ മുറിവുള്ളതോട് കൂടി ഇത്തരം വെള്ളക്കെട്ടുകളില്‍ ഇറങ്ങുകയും മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഹോസ്പിറ്റലുകളില്‍ ചികിത്സ തേടേണ്ടതാണ്..
ഇത്തരം രോഗങ്ങള്‍ പെട്ടെന്ന് തന്നെ ഗുരുതരമാവാനും രക്തത്തിലേക്ക് വ്യാപിച്ചു ഡയാലിസിസ് വരെ ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്..അതിനാല്‍ തന്നെ വരെയധികം കരുതല്‍ ആവശ്യമാണ്.
കിഡ്നിയിയില്‍ ക്രീയാറ്റിനിന്‍ കൂടുതല്‍ അളവില്‍ വന്നാല്‍ അത് കിഡ്നിയുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കും.
അണുബാധ കൂടുതലായി വളരെ ഗുരുതരാവസ്ഥയില്‍ എത്തിപ്പെടാന്‍ സാധ്യത കൂടുതലായത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ ചികിത്സ നേടുന്നതാണ് നല്ലത്. പ്രാഥമികഘട്ടത്തില്‍ ചികില്‍സിച്ചാല്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും ചെയ്യും.
മഴക്കാലത്ത്, പ്രളയ സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരു മുന്‍കരുതല്‍ എന്നോണം കയ്യുറയും കാലുറയും ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.