Hits: 0

പുസ്തക പരിചയം

ഹിബ കാവനൂര്‍

അനേകം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട് കഥകളും കവിതകളും അവയിലുണ്ട്. ഒറ്റ ലേഖനവും തുടര്‍ലേഖനങ്ങളും എന്‍റെ വായനയിലെ അതിഥികളായി എത്തിയിട്ടുണ്ട്. സമ്മേളന റിവ്യൂകളും സുവനീറുകളും വായിക്കാന്‍ ഞാന്‍ ഏറെ താല്പര്യപ്പെടാറുണ്ട്. സ്മര്യപുരുഷډാരെ അക്ഷരങ്ങളിലൂടെ ഓര്‍മ്മിക്കപ്പെടുന്ന വായനക്ക് ഞാന്‍ പ്രാധാന്യം നല്‍കാറുണ്ട്. വായനയുടെ വീഥിയില്‍ ഞാന്‍ സന്ദര്‍ശിച്ച അക്ഷരവസന്തങ്ങളില്‍ കുളിരണിയുന്ന നിമിഷങ്ങള്‍ ഏറെ എനിക്കെന്‍റെ വായന സമ്മാനിച്ചിട്ടുണ്ട്.
കണ്ണീരണിഞ്ഞ കദന നൊമ്പരങ്ങള്‍ നെയ്തെടുത്ത നോവലുകളുടെ ക്ലൈമാക്സ് പലപ്പോഴും എന്നെ തരളിതനാക്കിയിട്ടുണ്ട്.
വിപ്ലവ കാവ്യങ്ങളുടെ ഇതിവൃത്തങ്ങള്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.
ഓര്‍മ്മ പുസ്തകങ്ങള്‍ പകര്‍ന്ന ജീവിത താളുകളില്‍ പകര്‍ത്തി എടുക്കേണ്ട സന്ദേശങ്ങള്‍ ഞാന്‍ ഓമനിച്ചു വെച്ചിട്ടുണ്ട്.
ചടുല ഭാവങ്ങളും ചപല ശകലങ്ങളും ചുട്ടെടുത്ത അനുരാഗ ചമയങ്ങളെ ഞാന്‍ വായിച്ചെടുത്തിട്ടുണ്ട്.

എന്‍റെ വായനക്കിടയില്‍ അനിതര സാധാരണമായ ഒരു അനുഭവം എനിക്കുണ്ടായി. ഈയടുത്ത് ഞാന്‍ വായിച്ച ഒരു പുസ്തകം എന്നെ അമ്പരപ്പിച്ചു. അത്ഭുതപ്പെടുത്തി. എന്നെ ഏറെ ചിന്തിപ്പിച്ചു.
ആയിരത്തിലധികം പേജുകളുള്ള ഒരു പുസ്തകം. മനോഹരമായ ആവിഷ്കാരവും ആകര്‍ഷകമായ പേജുകളും. പിശുക്കില്ലാതെ അച്ചടി നിര്‍വഹിക്കപ്പെട്ടതാണെന്ന് തോന്നുന്ന പ്രസ്തുത പുസ്തകം ഒരു ഓര്‍മ്മപ്പതിപ്പ് ആയിരുന്നു.
200ലധികം ലേഖനങ്ങള്‍ അടങ്ങുന്നതാണ് ആ സമാഹാരം. അനുഗ്രഹീത വ്യക്തിത്വങ്ങളെ അനുസ്മരിക്കുന്ന ആയിരത്തോളം പേജുകള്‍ ഉള്ള പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. കണ്ടുമുട്ടിയ കാലത്തെ അനുഭവങ്ങളുടെ ചിത്രണങ്ങള്‍ ഉള്‍ചേര്‍ത്തു വെച്ച അത്തരം ഗ്രന്ഥങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുകയാണീ ഓര്‍മ്മപുസ്തകം.
അതില്‍ എഴുതിയവര്‍ സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍ വ്യത്യസ്ത മേഖലകളില്‍ കഴിയുന്നവരാണ്. സ്ത്രീകളും പുരുഷډാരും കുട്ടികളും അവരിലുണ്ട്. പണ്ഡിതരും പാമരരുമുണ്ട്. അടുത്ത കുടുംബാംഗങ്ങളും കുറഞ്ഞ കാലം മാത്രം കൂടെ കഴിഞ്ഞവരും ഉണ്ട്. കേവലം യാദൃശ്ചിക സംഗമങ്ങളില്‍ മാത്രം സ്മര്യ പുരുഷനുമായി ഒത്തു ചേര്‍ന്നവരും ഉണ്ട്. പക്ഷേ അവരഖിലം പറയുന്നത് വലിയൊരു സത്യമാണ്. മറ്റൊരാളുടെയും സ്മരണികയില്‍ അരിച്ചു പെറുക്കിയാല്‍ പോലും കാണാനാകാത്തത്. ആത്മീയ നേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ ഓര്‍മ്മപ്പതിപ്പില്‍ പോലും കാണാന്‍ കഴിയാത്തത്.
എല്ലാവരും പറയുന്ന ആ സത്യം ഒന്നാണ്. ആ ഓര്‍മ്മപുസ്തകത്തില്‍ സ്മരിക്കപ്പെടുന്ന മഹാ വ്യക്തിത്വം ബന്ധം സ്ഥാപിച്ചവര്‍ക്കെല്ലാം څപ്രകാശംچ കൈമാറി എന്ന്. ആ മഹല്‍ സാന്നിധ്യത്തില്‍ എത്തിയവര്‍ക്കെല്ലാം ആത്യന്തിക വിജയത്തിന്‍റെ സൂത്രവാക്യം കൈമാറി എന്ന്. അവിടത്തോട് അടുക്കാന്‍ അവസരം ലഭിച്ചവര്‍ക്കഖിലം മഹാലക്ഷ്യത്തെ പ്രാപിക്കാനായെന്ന്. ആ തിരുമുന്നിലെത്തിയവര്‍ക്കെല്ലാം സത്യത്തിന്‍റെ അമൃത് പകര്‍ന്ന് നല്‍കിയെന്ന്. അവസാനം ജീവിതകാലത്ത് കൈമാറിയ മഹാസത്യത്തിന് സാക്ഷിയായി സുസ്മേര വദനനായി, വിജയശ്രീലാ ളിതനായി മരണത്തെ പാരിതോഷികമായി സ്വീകരിച്ചെന്ന്. ആ സ്വീകാര്യത്തിന് കൂടെയുള്ളവരെ മുഴുക്കെ സാക്ഷിയാക്കിയെന്ന്.
അനന്യ സാധാരണമായ സമുജ്വല വ്യക്തിത്വത്തിന്‍റെ ജീവിതകാലത്തെ മഹാ പുണ്യത്തെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന വചനാമൃതം. മതകീയ ലക്ഷ്യങ്ങളുടെ മാനങ്ങള്‍ നല്‍കുന്ന ലേഖനങ്ങള്‍ പുസ്തകത്തെ പ്രമാണനിബദ്ധമായ വായനക്ക് അവസരം ഒരുക്കുന്നുണ്ട്.
ബന്ധുക്കളുടെ അനുഭവ ബോധ്യങ്ങള്‍ അകറ്റി മാറ്റാത്ത മൂല്യബോധത്തിന്‍റെ തലങ്ങളെ ത്രസിപ്പിച്ച് നിര്‍ത്തുന്നുണ്ട്.
നിത്യ ജീവിതത്തിലെ കൂട്ടുകാര്‍ മാറിനില്‍ക്കാത്ത സത്യസന്ധതയുടെ ദിവ്യ സുഗന്ധത്തെ പറഞ്ഞു തരുന്നുണ്ട്.
അസ്ത്രമേല്‍പ്പിക്കാന്‍ നടത്തിയ പൈശാചിക പണ്ഡിത പ്രഖ്യാപനങ്ങള്‍ വരുത്തിവെക്കുമെന്ന് കരുതുന്ന പോറലുകള്‍ പൊറുക്കപ്പെടാത്ത വൈകല്യങ്ങള്‍ ആണെന്ന് സ്മര്യ നായകന്‍റെ അനുയായികള്‍ പറഞ്ഞു തരുന്നുണ്ട്.
അഗാധമായ സ്നേഹത്തിന്‍റെ തെളിമ ചോരാത്ത പാരമ്പര്യം പൂത്തുലഞ്ഞ വിശുദ്ധമായ ഒരു കാലത്തിന്‍റെ ഓര്‍മ്മകള്‍ പുസ്തകം പങ്കുവെക്കുന്നുണ്ട്.
സത്യസന്ധമായ ആശയങ്ങള്‍ ജീവിതകാലത്ത് സമ്പൂര്‍ണ്ണമായി ചേര്‍ത്തുവച്ച ഒരു മഹാ മനീഷിയെ കുറിക്കുന്ന ഓര്‍മ്മ പുസ്തകം എന്‍റെ വായനയിലെ കഴിഞ്ഞകാലത്ത് ഏറ്റവും പ്രഗല്‍ഭവവും അനുകരണീയ വ്യക്തിത്വത്തിന്‍റെ അവതരണവുമായി എനിക്ക് തോന്നി.
ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം നല്‍കാനും സമ്പൂര്‍ണ്ണ വിജയത്തിന്‍റെ സാധൂകരണം സാധ്യമാക്കാനും സഹായിക്കുന്നതാണ് അതെന്ന് എനിക്ക് തോന്നി.
ആ പുസ്തകം നിങ്ങളുടെയും വായനക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
ഖുത്ബുസ്സമാന്‍ എജ്യൂലാന്‍റ് എന്ന സ്ഥാപനം പുറത്തിറക്കിയ പുസ്തകത്തിന്‍റെ പേര്
ڇഖുത്ബുസ്സമാന്‍ 1945-2019ڈ
ഉദ്യാന വസന്തത്തിലെത്തി മലരുകളുടെ സുഗന്ധത്തെ ആസ്വദിച്ചാലും.