Hits: 1

ശാഹ് ജുനൈദ് ജീലാനി

മക്ക നഗരം!
ചുറ്റിലും ഉയര്‍ന്ന പര്‍വത നിരകളുള്ള ഒരു മരുപ്രദേശം.
മക്കക്കാര്‍ക്ക് പ്രകൃതിയൊരുക്കിയ സംരക്ഷണ വലയമാണത്.
ഒത്ത മധ്യത്തിലായി പരിശുദ്ധ കഅബ സ്ഥിതി ചെയ്യുന്നു.
അവിടം പൊതുവെ ശാന്തമാണ്.
കൊള്ളക്കാരുടെയോ മറ്റോ നോട്ടം അവിടെ പതിയാറില്ല..
പുറമെ നിന്നുള്ള ആക്രമങ്ങളും അധികം ഉണ്ടാകാറില്ല.
തീര്‍ത്ഥാടകരെ കൊണ്ട് നിബിഢമാണ് മക്ക.
അവരെ ആകര്‍ഷിക്കാനായി ഒരുപാട് ചന്തകള്‍ തുറന്നിട്ടുണ്ട്.
വിവിധയിനം ചരക്കുകള്‍ അവിടെ ഉണ്ടാവും.
മക്കക്കാരുടെ മുഖ്യ വരുമാന മാര്‍ഗം ഈ കച്ചവടം തന്നെയാണ്.
തീര്‍ത്ഥാടകര്‍ വന്നു പോകുന്നത് കൊണ്ട് എപ്പോഴും തിരക്കാണ്.

മക്കയിലെ ഒരു പ്രഭാതം.
വെയിലേറ്റ് അന്തരീക്ഷം നല്ല പോലെ ചൂടായിട്ടുണ്ട്.
നിറയെ മണലായതിനാല്‍ അതിന്‍റെ ചൂട് വേറെയും.
അതിനു പുറമെ നല്ല പൊടിക്കാറ്റും ഉണ്ട് .
പേരിനു അങ്ങിങ്ങായി ചെറിയ മരങ്ങളുണ്ടെങ്കിലും,
തണല്‍ കൊള്ളാനായി അതിനെ ആശ്രയിച്ചിട്ടു കാര്യമില്ല.
അല്ലെങ്കിലും മക്കക്കാര്‍ക്ക് ചൂടൊരു പ്രശ്നമല്ലല്ലോ!
അവര്‍ കച്ചവടവും മറ്റുമായി നല്ല തിരക്കിലാണ്.
ഉപ്പു മുതല്‍ മനുഷ്യനെ വരെ കച്ചവടം ചെയ്യുന്നു.
സ്വദേശികളും വിദേശികളുമായി ഒരുപാട് പേരുണ്ട്.
അധികവും വില്‍പനക്കായി വന്നവര്‍.
പരസ്പരം വില പേശുന്നു,
കച്ചവടം ഉറപ്പിക്കുന്നു.
മക്കയിലെ മുതലാളികള്‍ക്ക് ഒരുപാട് അടിമകളുണ്ട്.
അവരുടെ ആടുകളെയും ഒട്ടകങ്ങളെയും മേച്ചിലിനായി കൊണ്ട് പോകുന്നത് അടിമകളാണ്..
ഒരുപാട് ആടുകളൊക്കെയായി അവര്‍ അങ്ങിങ്ങായി ഓടി നടക്കുന്നുണ്ട്.
കഅബ സന്ദര്‍ശനത്തിനായി വന്ന തീര്‍ത്ഥാടകര്‍ ഇതൊക്കെ കണ്ടും രസിച്ചും നടക്കുന്നു.
കഅബയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങളെ തൊഴുന്നു.
അങ്ങനെ ആകെ തിരക്കും ബഹളവും..

ഒരു ചെറുപ്പക്കാരന്‍ വരുന്നുണ്ട്.
നല്ല സുന്ദരനാണ്.
മക്കയിലെ ഏതോ വലിയ പണക്കാരന്‍റെ മകനാണ്.
അതയാളെ കണ്ടാല്‍ തന്നെ പറയും.
അദ്ദേഹത്തിന്‍റെ വരവറിയിച്ചിട്ടെന്നോണം വഴിയിലെമ്പാടും സുഗന്ധത്തിന്‍റെ വല്ലാത്ത പരിമളം വീശാന്‍ തുടങ്ങി.
അതവിടമാകെ വ്യാപിച്ചു..
ആളുകള്‍ ആ ഭാഗത്തേക്ക് നോക്കി..
മക്കക്കാര്‍ക്ക് ആളെ പെട്ടെന്ന് മനസ്സിലായി.
പുറമെ നിന്ന് വന്നവര്‍ക്കാണ് കൗതുകം.
കത്തുന്ന വെയിലത്തുള്ള ആ പരിമളം !
അതൊരു വല്ലാത്ത അനുഭൂതി തന്നെയായിരുന്നു…
ആ നടത്തത്തിനു തന്നെ എന്തൊരു മൊഞ്ചാണ്.
മുന്തിയ ഇനം വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
കാലില്‍ നല്ല വിലപിടിപ്പുള്ള യെമനി ഷൂസാണ്.
മുഖത്തു സൗന്ദര്യം പ്രസരിക്കുന്നുണ്ട്.
ആ മുഖത്തെ പുഞ്ചിരിക്ക് തന്നെ വല്ലാത്ത ചന്തം!
ആളുകള്‍ നോക്കി നിന്ന് പോകുന്നു

څഅതാ…. മുസ്അബ് വരുന്നു’
കൂട്ടത്തിലാരോ പറഞ്ഞു.

മുസ്അബ്,
മക്കയിലെ ധനാഢ്യനായ ഉമൈറിന്‍റെ പ്രിയ സന്തതി.
ഉമ്മ കുനാസിന്‍റെ പൊന്നോമന.
മക്കയിലെ അതി സമ്പന്ന കുടുംബത്തിലെ മോന്‍..
മക്കക്കാര്‍ക് പ്രിയപ്പെട്ടവന്‍.
ഉമ്മയും വാപ്പയും അമിതമായി മോനെ സ്നേഹിക്കുന്നു.
വേണ്ടതിലുപരി പരിചരണം നല്‍കുന്നു.
രാജകുമാരനെ പോലെ വളര്‍ത്തുന്നു.
അക്കാലത്തു കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങളും ഷൂസും, മേത്തരം സുഗന്ധങ്ങളുമാണ് അവര്‍ വാങ്ങി കൊടുക്കുന്നത്.

കാണാന്‍ അതി സുന്ദരന്‍.
ശാന്ത സ്വഭാവക്കാരന്‍.
അപാര ബുദ്ധിശക്തി.
നല്ല വസ്ത്ര ധാരണ. നല്ല പെരുമാറ്റം.
സമൂഹത്തില്‍ ഉന്നത പദവി.
എല്ലാവരാലും സ്വീകാര്യന്‍.
നന്നായി ചിന്തിക്കാനും സംസാരിക്കാനുള്ള കഴിവ്,
എല്ലാത്തിനും പുറമെ നല്ല ചെറുപ്പവും..
ഇവയെല്ലാം ഒത്തിണങ്ങിയ മുസ്അബിനെ മക്കയിലെ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും ഇഷ്ടമാണ്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഖുറൈശി നേതാക്കളുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതിയും കിട്ടിയിട്ടുണ്ട്.

ഉമ്മയും വാപ്പയും, മകനെ കുറിച്ച് വാതോരാതെ സംസാരിക്കും.
മറ്റുള്ളവരുടെ മുന്നില്‍ പൊങ്ങച്ചം പറയും.
അവന്‍റെ നേട്ടങ്ങളെ പറ്റി അഭിമാനത്തോടെ പറഞ്ഞു കൊണ്ടിരിക്കും.
മുസ്അബിനെ കണ്ടാല്‍ ആളുകള്‍ അത്ഭുതത്തോടെ പറയും
“ഇത്രയും ധനികനും സുന്ദരനുമായ ഒരു ചെറുപ്പക്കാരന്‍!