Hits: 1
നോവല്‍
ജംശീര്‍ കോഡൂര്‍
അന്ന് പതിവിന്ന് വിപരീതമായി ആകാശനീലിമയില്‍ കാര്‍മേഘങ്ങള്‍ കുമിഞ്ഞ് കൂടാന്‍ തുടങ്ങി. ഇരുള് പതിയെ ഭൂമിയെ വിഴുങ്ങുകയാണ്. സഫിയ വീടിന്റെ അകത്തളങ്ങളില്‍ നിന്നും വിളിച്ചു പറഞ്ഞു.
‘മോനെ സച്ചു മയ ഇപ്പോ പെയ്യും. കളിച്ചത് മതി അകത്ത്ക്ക് ബാچ
അപ്പോഴേക്കും ചാറ്റല്‍ മഴ സ്പ്രേ അടിക്കുന്ന പോലെ അവനെ വാരിപുണരാനും അവനത് ആസ്വദിക്കാനും തുടങ്ങിയിരുന്നു.
നേര്‍ത്ത നര്‍മ്മത്താല്‍ മനസില്‍ പതിഞ്ഞ സുന്ദര സുരഭില നിമിഷങ്ങളില്‍ സ്വയം മറന്ന്
ആഹ്ലാദ തിമര്‍ത്ത് നടത്തുകയായിരുന്നു അവന് .
ഇത് കണ്ട സഫിയ വീണ്ടും വിളിച്ച് പറഞ്ഞു.
‘ടാ പൊന്ന് മോനെല്ലേ ഇങ്ങട്ട് കേറി ബാ. മയ കൊണ്ടാ പന്ച്ചുംچ
അവന് കേട്ട ഭാവം നടിക്കാത്തതില്‍ തെല്ലു ദേഷ്യത്തില്‍ അവള് വിളിച്ച് പറഞ്ഞു.
‘അനക്ക് ഇന്റെ സ്വഭാവം നന്നായി അറീലെ. ഞാന്‍ ഇബട്ന്ന് ബന്നാ ചന്തിപ്പൊളിംچ
അവന്റെ ഉമ്മ ഈര്‍ഷ്യ ഭാവത്തില്‍ കലിതുള്ളുന്നത് കാണാന്‍ കൊതിയായി.
അവന് അനുസരണക്കേട് കാണിച്ച് കൊണ്ടിരുന്നു.
മഴ നനയുന്നു, വെള്ളത്തില്‍ ചവിട്ടി കളിക്കുന്നു, അവന്റെ ഭാഷയില്‍ പാട്ട് പാടി നൃത്തമാടുന്നു.
ഇതൊന്നും സഹിക്കാത്ത ഒരാള്‍ അകത്തിരുന്ന് പിറുപിറുക്കുന്നത് അവന് കേട്ടില്ല.
‘നാശം പിടിച്ചൊരു കുട്ടി. എങ്ങനെ ഓന് നന്നാവാ
ഓന്റെ തന്ത കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി വെച്ചക്കല്ലേ. അതിയാന്ന് ഇത് വല്ലതും കാണണോ. രാവിലെ ജോലിക്കങ്ങട്ട് പോകാ, ബൈകീട്ട് ബരാ, പോരേ. അനുഭവിക്കാന്‍ ഞാനൊരുത്തി വേലേം കൂലിം ഇല്ലാതെണ്ടല്ലൊ! ഹോ നാശം, മടുത്തു.چ
അവളുടെ ദേഷ്യം ഇരട്ടിച്ചു.
‘എടാ ഇബ്ലീസെ അന്നോട് കേറി പോരാനാ ഞാ ബര്ഞ്ഞത്چ
‘ഞാബരാ ഇമ്മച്ചീچ
അവന് നിഷ്കളങ്കമായി മറുപടി പറഞ്ഞത് അവള്‍ക്കത്ര പിടിച്ചില്ല.
അവളുടെ കോപം ഗിരിശൃംഖങ്ങള്‍ കയറി.
‘അന്നോട് പറഞ്ഞത് കേള്ട്ടില്ലെജ്ജ്. എത്ര നേരായി തൊള്ള പൊട്ടി പറയുണുچ
അവള് ഓടി വന്ന് കയ്യില്‍ കിട്ടിയ വടികൊണ്ട് ചറ പറാന്ന് ആഞ്ഞടിച്ച് കൊണ്ടിരുന്നു.
‘തല്ലെല്ലെ ഇമ്മച്ചീچ
അവന് വാവിട്ട് കരഞ്ഞു പറയുന്നു.
ആ സമയത്താണ് അവന്റെ വലിയുമ്മ ഫാത്തിമ ഇത് കണ്ടത്. അവര്‍ മൂത്ത മകന്റെ വീട്ടില്‍ നിന്നും ഓടി വന്ന് അവളുടെ കയ്യില്‍ നിന്നും വടി വാങ്ങി വലിച്ചെിറിഞ്ഞു.
‘അനകെന്താ പിരാന്തായോ. കുട്ടികളാകുമ്പോ അങ്ങനെ തന്നെ. എട്ടും പൊട്ടും തിരിയാത്ത ഇന്റെ കുട്ടിനെ തച്ചാല് അന്റെ കജ്ജ് ഞാന്‍ ബെട്ടും. നന്നായി ഓര്‍ത്തൊ ജ്ജ്.چ
‘അല്ലമ്മാ ഓന് കാട്ട്ണത് ഇങ്ങളും കണ്ടീലെ. എത്രെ നേരായി ഓനോട് പറിണു, കേറി ബാ കേറി ബാന്ന്. വല്ല്യ കൂട്ടുണ്ടൊ ഓന്ക്ക് ‘ .
‘അന്നോടൊന്നും പറഞ്ഞ്ട്ട് ഒരുകാര്യോല്ല്യ! മൂക്കത്തെല്ലെ ഈറ. കുട്ട്യോള് അങ്ങനെ തന്നെയാണ്. കുട്ട്യോളെ തഞ്ചം പറഞ്ഞ് ബളര്ത്താന് കജ്ജണം.چ
അതും പറഞ്ഞ് ഫാത്തിമ അവനെയും കൂട്ടി അവര്‍ താമസിക്കുന്ന വീട്ടിലേക്കു പോയി അവനെ അടിമുടി ഒന്ന് ഉഴിഞ്ഞ് നോക്കി.
അടിയുടെ പാട് വ്യക്തമായി കാണാം.
‘സാരല്യ കരച്ചില് നിര്‍ത്ത്. അനക്ക് ഓളെ സ്വഭാവം ശെരിക്ക് അറീലെ. പിന്നെ എന്താ അനക്ക് ഓള് പറഞ്ഞത് കേട്ടാല്‍. അടി കിട്ട്ണതന്സരിച്ച് ഇജ്ജ് നാസാവാണല്ലോ?چ
അതും പറഞ്ഞ് ഫാത്തിമ അവനെ തൊട്ട് തലോടി കൊടുത്തു. എന്നിട്ടും കരച്ചില് നിര്‍ത്താത്തത് കൊണ്ട് കുറച്ച് കളി പാട്ടങ്ങളും തിന്നാനും കുടിക്കാനും കൊടുത്തപ്പോള്‍ അവന് ഹാപ്പിയായി. അവന് സന്തോഷത്തിന്റെ പുതിയ ലോകത്തില്‍ വിരാജിക്കാന്‍ തുടങ്ങി.
പക്ഷെ അപ്പോഴും അവന്റെ കൊഞ്ചലുകളും കുസൃതിയും കളി ചിരിയും നിഷ്കളങ്കത നിറഞ്ഞ പൊരു മാറ്റവും കണ്ടപ്പോള്‍ റബ്ബേ എന്ന ഏങ്ങലില്‍ ഒതുക്കി വെക്കാനാവാതെ സഹിക്കാന്‍ കഴിയാതെ ഫാത്തിമയുടെ നെഞ്ചില്‍ എരിപൊരി സഞ്ചാരം വര്‍ദ്ധിച്ച് വന്നു.
‘എന്നും ഇതാ അവസ്ഥ. എത്ര അട്യാ ഒരോ ദിവസോം കിട്ട്ണത്. പാവം ഇന്റെ കുട്ടീ.
ഓള്ക്ക് എന്തെങ്കിലും പ്രശ്നണ്ടെങ്കില് കുട്ടിന്റെ മേത്ത് തീര്‍ക്കുംچ.
ഫാത്തിമ സ്വയം പിറുപിറുത്തു .
അവര്‍ ചിന്തയുടെ ട്രെയിനില്‍ കയറി അറ്റമില്ലാത്ത റെയില്‍പാതയിലൂടെ അലക്ഷ്യമായി ഓടാന്‍ തുടങ്ങി.
റബേ ഇത് എന്തൊരു ലോകം! കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തേക്ക് ചേക്കേറിയപ്പോള്‍ അനുഭവിക്കുന്നത് മക്കളാണോ ? തല്ലുമ്പോള്‍ പിടിച്ച് വെക്കാന്‍ പോലും ആളില്ലെങ്കില്‍ എന്താ കഥ .
തറവാട്ടില്‍ തിക്കി ഞ്ഞെരങ്ങി കൂട്ടമായി താമസിച്ചിരുന്ന കാലത്ത് എത്ര കുട്ടികളായിരുന്നു. ഇതിനേക്കാള്‍ വികൃതിയുമായിരുന്നിട്ടും എല്ലാ തള്ളമാരും അത് കണ്ട് ആസ്വദിക്കുകയായിരുന്നു. അതൊക്കെ അന്ന് ഒരു ആഘോഷമായിരുന്നു. അവരുടെ പെരുമാറ്റങ്ങള്‍ക്കും ശാസനകള്‍ക്കും ഉപദേശനിര്‍ദേശങ്ങള്‍ക്കും വാത്സല്യത്തിന്റെ തൂവല്‍ സ്പര്‍ശമുണ്ടായിരുന്നു.
ഇന്ന് ?
അത്യാഗ്രഹങ്ങളില്‍ നിന്നും നൊമ്പരങ്ങളെ സഷ്ടിക്കുന്നു.
കിട്ടിയതില്‍ സന്തോഷം കണ്ടെത്തി ലഭിക്കാത്തതില്‍ മനസ് തളച്ചിടാതെ ജീവിക്കാന്‍ പഠിച്ചാല്‍ എത്ര സുന്ദരമായിരിക്കും ജീവിതം .
നിര്‍ഭാഗ്യവശാല്‍ ഇന്ന് മനുഷ്യര്‍ക്ക് ജീവിക്കാന്‍ സമയമുണ്ടോ ?
ഇന്നലെകളിലെ നഷ്ടബോധത്തില്‍ മനസ് പിടയുന്നു അല്ലെങ്കില്‍ നാളെയുടെ ആശങ്കകളില്‍ മനസ് തളരുന്നു. അല്ലാഹു കനിഞ്ഞേകിയ ജീവിതവും ഈ നിമിഷങ്ങളേയും മനുഷ്യര്‍ തിരസ്കരിക്കുന്നു.
വിസ്മൃതിയില്‍ പൂണ്ട ജീവിതം പോലെ എന്തിനോ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ അല്ലാഹുവിനെ ഓര്‍ക്കാന്‍ സാധിക്കാത്ത ജീവിതങ്ങള്‍ .
നിമിഷങ്ങളേകിയ റബ്ബിന് നന്ദി പ്രകാശിപ്പിക്കാത്ത ആയുസ്സുകള്‍ .
കണ്ണുകള്‍ ഭൂമിയിലേക്കു താഴാത്ത കാലത്തോളം എങ്ങനെ മനഃസമാധാനത്തോടെ ജീവിക്കാനാകും?
പ്രശ്നങ്ങളും ആശങ്കകളും തമ്മില്‍ കൂട്ടി മുട്ടുമ്പോള്‍ മനുഷ്യര്‍ അസ്വസ്ഥ ചിത്തരാവുന്നു അല്ലാഹുവിലേക്ക് അടുക്കുന്നതിന്ന് പകരം അകന്ന് പോകുന്നു.
എല്ലാ പ്രശ്നത്തിന്റെയും പരിഹാരം നാഥന്റെ കയ്യിലാണെന്ന ചിന്ത പോലും മനുഷ്യര്‍ മറക്കുന്നു. എന്തിന് ഓരോ മനുഷ്യരുടെയും കയ്യിലാണ് അവനവന്റെ സ്വര്‍ഗവും നരകവും. അതു പോലും ഓര്‍ക്കുന്നുണ്ടോ ?
ഓര്‍ക്കേണ്ടത് വിസ്മൃതിയിലാണ്ട് കബറിലെത്താത്ത ആഗ്രഹങ്ങള്‍ പൂവണിയാനുള്ള ആശകളുമായി കനല് നെഞ്ചിലേറ്റി ജീവിക്കുന്നു .
മരിച്ചാലും തീരാത്ത ആശകള്‍ .
പ്രശ്നങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതമാകുന്ന മഹാ സാഗരത്തില്‍ തിലമാലകള്‍ പോലെ. ഒരു പ്രശ്നം പരിഹരിച്ചാല്‍ അടുത്തത് അതങ്ങനെ തുരുതുരാ വന്ന് കൊണ്ടിരിക്കും. ബുദ്ധിയുള്ള മനുഷ്യര്‍ പ്രശ്നങ്ങള്‍ അല്ലാഹുവിനെ ഏല്‍പ്പിച്ച് അവന്റെ തൃപ്തിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യും.
ചിന്തകള്‍ മാമലകള്ക്കപ്പുറത്തെത്തിയപ്പോള് ഫാത്തിമയുടെ മനസില്‍ പുതിയ പദ്ധതികള്‍ ഉടലെടുക്കാന്‍ തുടങ്ങി.
ജീവിതവും മരണവും ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ജീവിതം നന്നാക്കലാണ് മരണം സുന്ദരമാക്കാനുള്ള വഴിയെങ്കില്‍ മക്കളെയും മരുമക്കളേയും പേരകുട്ടികളേയും അല്ലാഹുവിന്റെ ചങ്ങല കെട്ടുകള്‍ കൊണ്ട് ബന്ധിപ്പിക്കുക.
എന്നാല്‍ സ്വഭാവ ഗുണങ്ങള്‍ നന്നാവും. ചിന്തയും പ്രവര്‍ത്തിയും ആരാധനകളും ആസ്വാദനങ്ങളായി തീരും.
അതിനുള്ള മാര്‍ഗ്ഗമാണ് ഫാത്തിമയുടെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നത്. (തുടരും)