Hits: 0

സംസ്കരണം

റാഷിദ് ജീലാനി ചെര്‍പ്പുളശ്ശേരി

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും വിച്ഛേദിക്കുകയും ചെയ്യുന്ന മനുഷ്യ ശരീരത്തിലെ പേശികളുടെ കൂട്ടം അഥവാ നാവ്. ഈ നാവാണ് ഒരാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്ക് എത്തിക്കുന്നത്.
നാവ് വഴി പുറത്തെത്തുന്ന വാക്കുകള്‍ സ്നേഹവും സാന്ത്വനവും സന്തോഷവും സഹകരണവുമൊക്കെയായി മറ്റുള്ളവരെ ആകര്‍ഷിക്കുകയും അടുപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരെ ഒരു സമൂഹമാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന അവയവമാണ് നമ്മുടെ നാവ്.
മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന മഹാഗുണങ്ങളുടെ പ്രകടനത്തില്‍ ഏറിയ പങ്കും വഹിക്കുന്നവയാണിവ.
നാവ് കൊണ്ടാണ് നാം മറ്റൊരാളെ ഉപദേശിക്കുന്നതും ഉദ്ബോധിപ്പിക്കുന്നതും. അത് ഉപയോഗിച്ചാണ് തഴുകുന്നതും തലോടുന്നതും, മറ്റുള്ളവരെ ആനന്ദിപ്പിക്കാനും ആശ്വസിപ്പിക്കാനും നാം അധികമായും ഉപയോഗിക്കുന്നത് നാവാണ്.
അഭിനന്ദിക്കുവാനും അനുശോചിക്കുവാനും ഉള്ള മാധ്യമവും, ആ നാവിലൂടെ
വരുന്ന വാക്കു തന്നെയാണ്. മാനുഷിക ഗുണങ്ങളുടെ പ്രകടനം മാത്രമല്ല ആ നാവ് കൊണ്ടുള്ള സംസാരം മനുഷ്യ കുലത്തിന്‍റെ ഏറ്റവും സവിശേഷ ഗുണത്തില്‍ പെട്ടവയാണ്.
പ്രവിശാലമായ ജന്തുലോകത്ത് മനുഷ്യനു മാത്രമേ സംസാരിക്കാന്‍ കഴിയൂ.
ജീവീ ലോകത്ത മനുഷ്യനെ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകമാണ് സംസാര ശേഷി.
വിശേഷ ബുദ്ധിയാണ് മനുഷ്യന്‍റെ വ്യതിരക്തതകളില്‍ ഒന്നാമത്തെതായി പറയാറുള്ളത്. എങ്കിലും മറ്റു ജീവികളില്‍ അപൂര്‍വമായെങ്കിലും കാണപ്പെടാറുള്ള ബുദ്ധി വൈഭവം അതിനെ ചോദ്യം
ചെയ്യുവാന്‍ ചിലര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ സംസാരശേ
ഷി അങ്ങനെയല്ല, അത് മനുഷ്യനു മാത്രമേയുള്ളൂ.
സൃഷ്ടാവ് മനുഷ്യനു നല്‍കിയ ഏറ്റവും അനുഗ്രഹീതവും കൗതു
കകരവുമായ ഒന്നാണ് സംസാരശേഷി. അതുപോലെ ഭാഷകളുടെ
വൈവിധ്യവും അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹങ്ങളായി വിശു
ദ്ധ ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ജന്തു
ലോകത്തില്‍ മറ്റൊരു ജീവിക്കും ഈ ശേഷിയില്ല. ഇത്തരം സവിശേഷതകള്‍ വെച്ച് നോക്കുമ്പോഴാണ് ഈ അനുഗ്രഹത്തിന്‍റെ ശരിയായ മൂല്യം നമുക്ക്
ഗ്രഹിക്കാനാവുക. മനുഷ്യനു ലഭിച്ചിട്ടുള്ള ഏതനുഗ്രഹത്തിന്‍റെയും
ശരിയായ മൂല്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുക. അത് എത്രമാത്രം സവിശേഷമാണ് എന്നത് നോക്കിയായിരിക്കും. സവിശേഷതകള്‍ ഏറും തോറും മൂല്യം വര്‍ദ്ധിക്കും.സവിശേഷതകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് മൂല്യം
വര്‍ദ്ധിക്കുമ്പോള്‍ അതോടൊപ്പം മനുഷ്യന്‍റെ ബാധ്യതയും ഉയരും.
ഇത്രക്കും മൂല്യവത്തായ അനുഗഹത്തെ ഒരര്‍ത്ഥത്തിലും നിന്ദിക്കരുത്. എല്ലാ അര്‍ത്ഥത്തിലും നന്ദി പുലര്‍ത്തി ആ അനുഗ്രഹത്തെ ഉള്‍ക്കൊള്ളണം. അത് കൊണ്ടാണ് നാവ് എന്ന അനുഗ്രഹത്തിന്‍റെ കാര്യത്തില്‍ അതീവ ഗൗരവതരമായ ജാഗ്രത പുലര്‍ത്താന്‍ ഇസ്ലാം ഉദ്ബോധിപ്പിക്കുന്നത്.
സംസാര ശേഷി എന്ന മഹാ അനുഗ്രഹത്തെ നډയിലല്ലാതെ ഉപയോഗിക്കരുത് എന്നും അതിനെ തിډയില്‍ ഉപയോഗിക്കുന്ന പക്ഷം അത് കൊടും ദൈവനിന്ദയായി പരിഗണിക്കപ്പെടുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. നാവിന്‍റെ ശരി തെറ്റുകളെ അതാത് സമയത്ത് തന്നെ വേര്‍തിരിക്കാന്‍ അല്ലാഹു ഉദ്യമിക്കുന്നതിന്‍റെ പിന്നില്‍ ഈ ജാഗ്രതയുടെ തീവ്ര സ്വഭാവമാണുള്ളത്. ഓരോ വാക്കും പുറത്തിറങ്ങുമ്പോള്‍ അത് പരിശോധിക്കുവാന്‍ അല്ലാഹു പ്രത്യേകം കാവല്‍ക്കാരനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആ ശക്തനായ കാവല്‍ക്കാരന്‍റെ പരിശോധനക്ക് വിധേയമായിട്ടല്ലാതെ ഒരാളും ഒന്നും ഉച്ചരിക്കുകയില്ല എന്നും കാഫ് അധ്യായം 18-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു.

നല്ല കരുതലും കാവലുമില്ലെങ്കില്‍ നാവ് മനുഷ്യനെ തിډകളിലുടെ നയിച്ചും അതിലൂടെ തെളിച്ചും കൊണ്ടിരിക്കും, അവനിലെ മാനുഷിക മൂല്യങ്ങളെ ഹനിച്ച് കൊണ്ടിരിക്കും. മനുഷ്യരൂപത്തില്‍ നിന്ന് മാറാതെയും മാറ്റാതെയും അവനെ നികൃഷ്ഠമായ ഒരു മൃഗമാക്കികൊണ്ടിരിക്കും.
ആമുഖത്തില്‍ നാം പറഞ്ഞ സാമൂഹിക, സംഘടന ശേഷിയടക്കമുള്ള ധാരാളം ഗുണങ്ങള്‍ നാവിനുണ്ടെങ്കിലും കടിഞ്ഞാണഴിച്ചു വിട്ടാല്‍ അനര്‍ത്ഥങ്ങളാണ്
ഉണ്ടാവുക. അതിനാല്‍ തന്നെയാണ് ഇസ്ലാം നാവ് കൊണ്ട് ചെയ്യേണ്ട നډകളേക്കാളേറെ ചെയ്യാന്‍ പാടില്ലാത്ത തിډകളെകുറിച്ച് ഉദ്ബോധിപ്പിച്ചത്.
ഒരിക്കല്‍ സൂഫാന്‍ ബ്നു അബ്ദുല്ല(റ) ഒരു സംഭാഷണത്തിനിടെ നബി തിരുമേനി (സ്വ)യോട് ആരായുകയുണ്ടായി. പ്രവാചകരെ, എന്‍റെ കാര്യത്തില്‍ ഏറ്റവും
അധികം ഭയപ്പെടുന്നത് എന്തിനെയാണ്.
ആ ചോദ്യത്തിന് മറുപടിയായി തിരുമേനി (സ്വ) തന്‍റെ സ്വന്തം നാവില്‍ പിടിച്ച് കൊണ്ട് പറയുകയുണ്ടായി: ഇതിനെ, ഇതിനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്(തുര്‍മുദി).
നാവിന്‍റെ അനര്‍ത്ഥങ്ങളില്‍ നിന്ന് മുക്തിയും മോചനവും ഉറപ്പാക്കുന്നത് സ്വര്‍ഗ്ഗ പ്രവേശനം കരസ്ഥമാക്കാനുള്ള ഉപാധിയായി നബി(സ) പറയുകയുണ്ടായി.
നബി(സ്വ)പറഞ്ഞു: നാവ് കൊണ്ടും ഗുഹ്യഭാഗം കൊണ്ടും തെറ്റൊന്നും ചെയ്യില്ലെന്ന് വാക്ക് നല്‍കുവാന്‍ കഴിയുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗം വാങ്ങിത്തരാം എന്ന് വാക്ക് നല്‍കാം(ബുഖാരി,മുസ്ലിം)
നാവിലൂടെ പിറന്ന് വീഴുന്ന പരദൂഷണം, കളവ്, കള്ളസത്യം, തുടങ്ങിയവക്ക് എതിരായുള്ള ഇസ്ലാമിന്‍റെ വീക്ഷണം നമുക്ക് ഇതില്‍ നിന്നും മനസ്സിലാവും.
സ്വന്തം സഹോദരന്‍റെ ജീവനില്ലാത്ത ശരീരം വാരി വലിച്ച് തിന്നുന്നതിനോടാണ് പരദൂഷണം പറയുന്നതിനെ പരിശുദ്ധ ഖുര്‍ആന്‍ ഉപമിച്ചത്.
നബി(സ) പറയുന്നു: ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ നല്ലത് മാത്രം പറയുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക (ബുഖാരി, മുസ്ലിം)
നډകള്‍ നേടിത്തരുന്നതില്‍ ഏറ്റവും മുമ്പിലുള്ള അവയവവും നാവാണ്. നാവ് കൊണ്ടാണ് ഇസ്ലാമിന്‍റെയും ഈമാനിന്‍റെയും തീരത്തേക്ക് ഖല്‍ബാകുന്ന കപ്പലടുക്കുന്നത്. ഉദ്ബോധനത്തിനും അനുരഞ്ജനത്തിനും നീതിയുടെ സംസ്ഥാപനത്തിനുമൊക്കെ പറയപ്പെടുന്ന വാക്കുകള്‍ക്ക് ലഭിക്കുന്നത് അളവറ്റ പ്രതിഫലമാണ്.
പ്രതിഫലങ്ങളുടെ നിക്ഷേപങ്ങളൊരുക്കി തരുന്ന ഖുര്‍ആന്‍ പാരായണം, ദിക്ക്റുകള്‍, ദുആകള്‍ തുടങ്ങിയ നډയൊക്കെയും ഈ ഗണത്തിലുള്ളവയാണ്.
സത്യവിശ്വാസി ഏറെ ഗൗനിക്കേണ്ട അവയവമാണ് നാവ്. ഈമാനികമായ അവന്‍റെ നിലനില്‍പ്പ് നാവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
നബി(സ്വ) പറയുന്നു: ഹൃദയം ശരിയാവാത്ത ഒരാളുടെ വിശ്വാസം ശരിയാവില്ല. നാവ് ശരിയാവാത്ത ഒരാളുടെ ഹൃദയം ശരിയാവില്ല. നാവ് ശരിയായാല്‍ ഹൃദയം ശരിയാവും. ഹൃദയം ശരിയായല്‍ വിശ്വാസം ശരിയാവും. നാവ് കൊണ്ട് ഇരുലോക വിജയം നേടുന്നവരില്‍ ഉള്‍പ്പെടാന്‍ നാം പരിശ്രമിക്കുക.