Hits: 1
സംസ്കരണം
ശാഹ് അഷ്റഫ് അലി ജീലാനി
മനുഷ്യന്റെ അമൂല്യമായ ഒരു സ്വഭാവമാണ് പുഞ്ചിരി. അത് പലര്‍ക്കും അറിയാത്ത ഒരു നിധിയാണ്. പുഞ്ചിരിക്കുക എന്നത് വളരെ നിസ്സാരമായി – നിഷ്പ്രയാസം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമാണെങ്കിലും പലരും അതിന് മുതിരാറില്ല. പുഞ്ചിരിക്കുമ്പോള്‍ മുഖത്തു പ്രകാശം ഉടലെടുക്കുന്നു.
നമ്മെ കാണുന്നവരുടെ മുഖത്തും മനസ്സിലും സന്തോഷം അനുഭവപ്പെടുന്നു. നമുക്ക് പ്രിയപ്പെട്ടവര്‍ എപ്പോഴും പുഞ്ചിരിക്കുന്നവരായി കാണാന്‍ നാം ആഗ്രഹിക്കുന്നു. പുഞ്ചിരി രസകരവും മനോഹരവും ആസ്വാദകരവുമാണ്. സന്തോഷങ്ങളുടെ കവാടം തുറക്കുന്നതും ദുഃഖങ്ങളെ ഇല്ലാതാക്കുന്നതുമാണ്.
സ്ത്രീ പുരുഷډാരുടെ സൗന്ദര്യമാണ് പുഞ്ചിരി. നമ്മുടെ ശത്രുവിനെ പുഞ്ചിരിയോടെ നാം കണ്ടുമുട്ടുമ്പോള്‍ അവന്റെ ഹൃദയത്തില്‍ നിന്നും ശത്രുത മാഞ്ഞപോയി നമ്മോടുള്ള സ്നേഹം ഉടലെടുക്കുന്നു. പുഞ്ചിരി ഒരു നുഴഞ്ഞുകയറ്റമാണ്. മനുഷ്യന്റെ ഹൃദയത്തിലേക്ക് പതുക്കെ പതുക്കെ നുഴഞ്ഞു കയറാനുള്ള ഒരു കോണിയാണ് പുഞ്ചിരി. പരാജിതനെ പുഞ്ചിരിച്ചു കൊണ്ട് നാം വരവേറ്റാല്‍ അവന് പരാജയം മറന്ന് വിജയിച്ചവനെപ്പോലെയാകുന്നു.
നബി(സ) സദാസമയവും പുഞ്ചിരിക്കുന്ന മുഖമായിട്ടായിരുന്നു അവിടുത്തെ അനുചരډാരോട് സംസാരിച്ചിരുന്നത്. വലിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടായപ്പോഴെല്ലാം പുഞ്ചിരി തൂകിക്കൊണ്ടായിരുന്നു അവയെ പ്രതിരോധിച്ചിരുന്നത്. പ്രവാചകന് (സ) തങ്ങളുടെ മുമ്പില്‍ അറബിയോ അനറബിയോ വെളുത്തവനോ കറുത്തവനോ പണക്കാരനോ പാവപ്പെട്ടവനോ സ്ത്രീയോ പുരുഷനോ വൃദ്ധനോ കുട്ടിയോ യുവാവോ ആര് വന്നാലും എല്ലാവരെയും പുഞ്ചിരിക്കുന്ന മുഖമായിട്ടായിരുന്ന സ്വീകരിച്ചിരുന്നത്.
അബ്ദുല്ലാഹിബ്നു ഹാരിസ് (റ) പറയുന്നു:
?? ???? ???? ???? ????? ?? ???? ???? ??? ???? ???? ????
‘നബി(സ) തങ്ങളേക്കാള്‍ പുഞ്ചിരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.چ
ഇബ്നു അബ്ബാസ്(റ ) പറയുന്നു:
??? ???? ???? ??? ???? ???? ???? ???? ???
‘നബി(സ) തങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ പുഞ്ചിരിക്കുന്നവരായിരുന്നുچ.
നബി(സ ) പറയുന്നു:
????? ?? ??? ???? ?? ????
څനിന്റെ സഹോദരന്റെ മുഖത്തു നോക്കിയുള്ള നിന്റെ പുഞ്ചിരി നിനക്ക് സ്വദഖയാണ്چ ഒരു പുഞ്ചിരിയിലൂടെ ധര്‍മ്മം നല്കിയ പ്രതിഫലമാണ് ലഭിക്കുക.
ദാന ധര്‍മ്മം നല്കാന് നാം പണം ഉപയോഗിക്കുന്നു. എന്നാല്‍ ധനം ചിലവഴിക്കാതെ ധര്‍മ്മത്തിന്റെ പ്രതിഫലം പുഞ്ചിരിയിലൂടെ ലഭിക്കുന്നു. കാരണം സഹോദരന്റെ മുഖത്തു നോക്കി നാം പുഞ്ചിരിക്കുമ്പോള്‍ അവന് സന്തോഷിക്കുന്നു. അവന്റെ ഹൃദയം വികസിക്കുന്നു. ദുഃഖങ്ങള്‍ നീങ്ങി അകലുന്നു. നമ്മോടുള്ള സ്നേഹം വര്‍ധിക്കുന്നു. വാത്സല്യത്തിന്റെയും സംതൃപ്തിയുടെയും കവാടങ്ങള്‍ തുറക്കപ്പെടുന്നു.
ശാരീരിക ഭാഷകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പുഞ്ചിരി. മനുഷ്യന്റെ വാക്കേതര ആശയ വിനിമയത്തിന്റെ മാര്‍ഗ്ഗമാണിത്.
ഒരു വ്യക്തി തന്റെ കുട്ടിക്കാലം മുതല്‍ മറ്റുള്ളവരോട് അടുക്കാനും ആശയ വിനിമയം നടത്താനും മര്യാദ കാണിക്കാനും ഉപയോഗിക്കുന്ന ശക്തവും ഫലപ്രദവുമായ ഒരു ആയുധമാണ് പുഞ്ചിരി. കുട്ടി ജനിച്ച് ആറാഴ്ച്ചയാകുമ്പോഴേക്ക് പുഞ്ചിരിക്കാന്‍ പഠിക്കുന്നു.
പുഞ്ചിരി ഹൃദയത്തില്‍ നിന്നായിരിക്കണം. അത്തരം പുഞ്ചിരിയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തിരു നബി(സ) കാണിച്ചു തന്നതും ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരിയാണ്. ഇത്തരം പുഞ്ചിരികളാണ് ദാനധര്‍മ്മത്തിന്റെ ഫലത്തില്‍ പെടുകയുള്ളു.
മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നതും ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരിയാണ്. ഹൃദയത്തില്‍ വെറുപ്പും മുഖത്തു പുഞ്ചിരിയുമായാല് അത് ഒരു തരം കൊലച്ചിരിയായിരിക്കും. അത് യഥാര്‍ത്ഥ മുസ്ലിമിന്റെ, മുഅ്മിനിന്റെ അടയാളത്തില്‍ പെടുകയില്ല. അത്തരം പുഞ്ചിരികള്‍ കാപട്യത്തിന്റെ ലക്ഷണമാണ്.
എപ്പോഴും ഗൗരവമായി കാണപ്പെടുന്ന ഒരു വ്യക്തിയേക്കാള്‍ സദാസമയവും പുഞ്ചിരിക്കുന്ന മുഖമായി മറ്റുള്ളവരെ സമീപിക്കുന്നവര്‍ക്ക് മറ്റുള്ളവരില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും.
ആളുകള്‍ അവരിലേക്ക് കൂടുതല്‍ അടുക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമുള്ള ഒരു അത്താണിയായി അവരെ കാണുകയും ചെയ്യും. അതിലൂടെ ആ വ്യക്തിയെ അവര്‍ കൂടുതല്‍ സ്നേഹിക്കുകയും അയാളുടെ മറ്റു നډകളില്‍ പങ്കാളിയാകുകയും ചെയ്യും.
തോളില്‍ നിന്ന് പ്രവാചകന്റെ തട്ടം വലിച്ച അഅ്റാബിയോട് പുഞ്ചിരി തൂകി കൊണ്ടായിരുന്നു നബി (സ) തങ്ങള്‍ പ്രതികരിച്ചത്. പുഞ്ചിരി പ്രവാചകډാരുടെ സ്വഭാവമാണ്. അത് അഹംഭാവത്തെ ഇല്ലാതാക്കുന്നു. പരസ്പരം സ്നേഹം വര്‍ധിപ്പിക്കുന്നു.
ആധുനിക പഠനങ്ങള്‍ പത്തോളം ഗുണങ്ങള്‍ പുഞ്ചിരിക്കുന്നവരില്‍ കണ്ടെത്തുന്നു.
1) ആയുസ്സ് വര്‍ധിക്കുന്നു: മൊത്തത്തിലുള്ള നമ്മുടെ ആയുസ്സ് വര്‍ധിക്കാന്‍ പുഞ്ചിരി സഹായകമാകുന്നു.2010 ലെ ഒരു പഠനത്തില്‍ ആത്മാര്‍ത്ഥവും തീവ്രവുമായ പുഞ്ചിരി ദീര്ഗ്ഗായുസ്സുമായി വളരെ നല്ല ബന്ധം സ്ഥാപിക്കുന്നതായി കണ്ടെത്തിരിക്കുന്നു.
2) സമ്മര്‍ദ്ദം ഒഴിവാകുന്നു: നമ്മുടെ ശരീരത്തിലും വിശിഷ്യാ മുഖത്തും പ്രകടമാകുന്ന സമ്മര്‍ദ്ദം പുഞ്ചിരിയിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. എത്ര വലിയ പ്രശ്നങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും പുഞ്ചിരിയിലൂടെ ഇല്ലാതാക്കാന്‍ കഴിയും.
3) മാനസികാവസ്ഥ ഉയര്‍ത്തുന്നു: പുഞ്ചിരി മാനസികവും വൈകാരികവുമായ അവസ്ഥയെ നിയന്ത്രിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നു. ഇതിലൂടെ നല്ല മാനസികാവസ്ഥ കൈവരിക്കുന്നു.
4) പുഞ്ചിരി ഒരു പകര്‍ച്ച വ്യാധിയാണ്: ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു കാര്യമാണ്. നാം പുഞ്ചിരിക്കുന്നതിലൂടെ നമ്മുടെ സമ്മര്‍ദ്ദം ഒഴിവാകുന്നു. മാനസികാവസ്ഥയില്‍ മാറ്റം വരുന്നു. ഇത് കാരണം മറ്റുള്ളവരുടെയും ശാരീരികവും മാനസികവുമായ അവസ്ഥകള്‍ക്ക് മാറ്റം സംഭവിക്കുന്നു. അവര്‍ക്കും സന്തോഷവും ആനന്ദവും ലഭിക്കുന്നു.
5) രോഗ പ്രധിരോധ ശക്തി വര്‍ധിപ്പിക്കുന്നു: പുഞ്ചിരി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. അതിലൂടെ മൊത്തത്തില്‍ നമ്മുടെ ആരോഗ്യം വര്‍ധിക്കുന്നു.
6) രക്ത സമ്മര്‍ദ്ദം വര്‍ധിക്കുന്നു: ഇത് നമ്മുടെ രക്തസമ്മര്‍ദ്ദത്തെ ഗുണകരമായി ബാധിക്കുന്നു. അത് ഹൃദയ മിടിപ്പിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ അനുകൂലമായി ബാധിക്കുന്നു.
7) ശാരീരിക വേദന കുറക്കുന്നു: പുഞ്ചിരിക്കുന്നതിലൂടെ പ്രകൃതിദത്തമായ വേദന സംഹാരികള്‍ ഉത്ഭവിക്കുക വഴി ശാരീരിക വേദനകള്‍ ഇല്ലാതാകുന്നു. മാത്രമല്ല മാനസികാവസ്ഥയെ ഉയര്‍ത്തുകയും ചെയ്യുന്നു. മൊത്തത്തില്‍ കാല് മുതല്‍ തലവരെയുള്ള ശാരീരിക വേദനകള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് പുഞ്ചിരി. പുഞ്ചിരി ഒരു സ്വാഭാവിക മരുന്നാണ്
8) ആകര്‍ഷക സ്വഭാവമുള്ളതാക്കുന്നു: പുഞ്ചിരിക്കുന്ന ആളുകളിലേക്ക് ജനങ്ങള്‍ അടുക്കുന്നു. അവര്‍ സ്വാഭാവികമായും മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. നെറ്റി ചുളിക്കുന്ന ഗൗരവത്തോടെ നിലകൊള്ളുന്ന ആളില്‍ നിന്ന് ജനങ്ങള്‍ അകലുന്നു. പുഞ്ചിരി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മാത്രമല്ല കൂടുതല്‍ യുവത്വമുള്ളവരായി നില കൊളളാനും സഹായിക്കുന്നു.
9) പുഞ്ചിരി വിജയത്തെ സൂചിപ്പിക്കുന്നു.: സ്ഥിരമായി പുഞ്ചിരിക്കുന്ന ആളുകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി കാണപ്പെടുന്നു. അവര്‍ക്ക് പല മേഖലകളിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു.
10) പോസിറ്റീവ് എനര്‍ജി നല്കുന്നു. : ശരീരത്തിന്റെയും മനസ്സിന്റെയും പോസിറ്റീവ് എനര്‍ജി ഉയര്‍ത്താന്‍ പുഞ്ചിരി സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു.
ഇങ്ങിനെ വളരെയധികം പ്രാധാന്യമുള്ള ഒരു സ്വഭാവമാണ് പുഞ്ചിരി. സാമ്പത്തികമായ ചിലവോ ശാരീരികമായ ബുദ്ധിമുട്ടോ ഇല്ല. എന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് പരിഹാരവും ദുഖങ്ങള്‍ക്ക് മോചനവുമാണ്. ഭാര്യ ഭര്‍ത്താക്കډാര്‍, മക്കള്‍ മാതാപിതാക്കള്‍, സഹോദരി സഹോദരډാര്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍, സഹപാഠികര് ഇങ്ങനെ നാം കണ്ടുമുട്ടുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും പുഞ്ചിരി ഒരു സമ്മാനമായി കൊടുക്കാന്‍ നമുക്ക് കഴിക്കട്ടെ. അവസാനം പുഞ്ചിരിച്ച് ഇഹലോക വാസം വെടിയുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.