Hits: 1
ചിന്തനം
ശാഹ് സഈദ് ജീലാനി പാണ്ടിക്കാട്
കൗമാരപ്രായമോ അതിനടുത്തോ പ്രായമായ കുട്ടികളുടെ രക്ഷിതാക്കള്‍ ഇന്ന് കടുത്ത നിരാശയിലാണ്. ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സ്വന്തം മക്കള്‍ വലുതായി സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരാക്കുമ്പോള്‍ തങ്ങളെ തള്ളിപ്പറയുകയും, സ്വീകാര്യനല്ലാത്തവരായി മാറുകയും ചെയ്യുന്നു. തങ്ങള്‍ വെച്ച് പുലര്‍ത്തിയ സ്വപ്നങ്ങളില്‍ നിന്നും ഓടി അകലുന്ന കാഴ്ച വേദനയോടെ നോക്കിനില്‍ക്കാനല്ലാതെ ഇന്നത്തെ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല. ദീനീ ചുറ്റുപാടുള്ള കുടുംബത്തില്‍ നിന്നുള്ള ഇളം തലമുറകള്‍ പോലും ഇതില്‍ നിന്നു ഭിന്നമല്ല. ആര്‍ക്കാണ് പിഴച്ചത്? എവിടെയാണ് പിഴവ് പറ്റിയത്?
സന്താനങ്ങള്‍ ആരാണ്? രക്ഷിതാക്കള്‍ക്കു അവരിലുള്ള അവകാശം എന്താണ്? ഇസ്ലാമിക വീക്ഷണത്തില്‍ ഇതിനുള്ള ഉത്തരം കണ്ടെത്തിയാല്‍ തന്നെ ഏറെക്കുറെ സങ്കല്‍പങ്ങളൊക്കെ മാറിത്തുടങ്ങും. വിശ്വവിഖ്യാത പണ്ഡിതനായ ഇമാം ഗസാലി(റ) തന്‍റെ പ്രസിദ്ധമായ ഇഹ്യാ ഉലൂമുദീനില്‍ വിവരിക്കുന്നു ‘സന്താനം രക്ഷിതാക്കളുടെ കയ്യില്‍ വിശ്വസിച്ചേല്‍പിച്ച സൂക്ഷിപ്പ് സ്വത്താണ്. അവന്‍റെ ഹൃദയം അമൂല്യമായ രത്നവും നിഷ്കപടവുമാണ്. അതില്‍ യാതൊരു വിധ സങ്കല്‍പങ്ങളോ മുദ്രണങ്ങളോ ഇല്ല. അതില്‍ കൊത്തിവെക്കുന്നതെന്തും അത് സ്വീകരിക്കും. അതിനു ആകര്ഷകമായതിലേക്കെല്ലാം അത് ചാഞ്ഞു നില്‍കും. നډ പതിവാക്കുകയും പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അതിനനുസരിച്ചു വളരുകയും, ഇരുലോകത്തും വിജയികളില്‍ ഉള്‍പ്പെടുകയും ചെയ്യും. അവനുള്ള പ്രതിഫലത്തിന്‍റെ ഒരു തോത് അവന്‍റെ മാതാപിതാക്കള്‍ക്കും അവനെ പരിശീലിപ്പിച്ചവര്‍ക്കും ശിക്ഷണം നടത്തിയവര്‍ക്കും ലഭിക്കുന്നു. തിډകളെ പതിവാക്കുകയും, അതില്‍നിന്നും വകഞ്ഞു മാറ്റാതെ, മൃഗങ്ങളെ പോലെ അവഗണിക്ക പ്പെടുകയും ചെയ്താല്‍, പരാജിതരില്‍ പെട്ടുപോകുകയും ഇരുലോകത്തും നശിച്ചു പോകുകയും ചെയ്യും. അവനുള്ള ശിക്ഷയുടെ ഒരു തോത് അവന്‍റെ രക്ഷിതാക്കളും മറ്റു ഉത്തരവാദപ്പെട്ടവരും ഏല്‍ക്കേണ്ടി വരുന്നു ‘നമ്മെ ഏറെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വചനങ്ങളാണിത്.
വിശ്വസിച്ചേല്പിച്ച ഒരു വസ്തു അതുപോലെതന്നെ തിരിച്ചുകൊടുക്കണം. കേടുപാടുകള്‍ പരിഹരിക്കണം, അല്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത നഷ്ടപരിഹാരം നല്‍കണം. സന്താനങ്ങളുടെ കാര്യത്തില്‍, ഇടപാട് സൃഷ്ടിയും സൃഷ്ടാവും തമ്മിലാകുമ്പോള്‍ കേടുപാടുകള്‍ പരിഹരിക്കലും നഷ്ടപരിഹാരം നല്‍കലും അത്ര എളുപ്പമാവില്ല. അതുകൊണ്ട് കേടുവരാതെ പരിപാലിക്കുകയെ മാര്‍ഗമുള്ളൂ. ഇടപാട് വസ്തുവിന്‍റെ മൂല്യം റബ്ബിനെ തിരിച്ചറിഞ്ഞ ആത്മാവ് നിലകൊള്ളുന്ന ഹൃദയത്തിനാണ്. കോടികള്‍ വിലമതിക്കുന്ന രത്നസമാനമാണത് .
“ഓരോ കുട്ടിയും ജനിക്കുന്നത് ദീനിന്‍റെ ശുദ്ധമായ പ്രകൃതിയിലാണ്. പിന്നീട് അവന്‍ വളര്‍ന്നു വരുന്ന ചുറ്റുപാടുകളാണ് അവനെ പിഴപ്പിക്കുന്നത്” എന്ന തിരുവചനം കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ഉത്തരവാദിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പളുങ്ക് സമാനമായ ഈ ഹൃദയമാണ് റബ്ബിന്‍റെ സിംഹാസനം. പ്രായപൂര്‍ത്തി ആകുന്നത് വരെ ആ പരിശുദ്ധത കാത്തുസൂക്ഷിക്കല്‍ രക്ഷിതാക്കളുടെ കടമയാണ്. പോഷകാഹാരങ്ങളുടെ അളവുകളോ മറ്റു കളി ഉപകരണങ്ങളുടെ ആധിക്യമോ മാത്രം ഇതിനെ നിലനിര്‍ത്താന്‍ സഹായകമാവില്ല. പ്രകൃതി ദത്തമായ മാതൃ സ്നേഹത്തിനു പകരം നല്‍കുന്ന കൃത്രിമ സ്നേഹത്തിനോ പരിചരണത്തിനോ ഇത് നല്‍കാന്‍ കഴിയില്ല. മറിച്ചു, ഇവയുടെ ആധിക്യം ലോല മനസ്കത ഇല്ലാതെയാകാന്‍ ഇടയുണ്ട്. സംസ്കാര സമ്പന്നമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാന്‍ ഗര്‍ഭ കാലത്തും ജډശേഷവും പാലിക്കേണ്ട ചിട്ടയായ സംസ്കരണ ക്രിയകള്‍ ഉണ്ട്.
ജډ പൂര്‍വ്വ സംസ്കരണം മനുഷ്യന്‍റെ ശാരീരിക ഘടനയും അതിലടങ്ങിയ സ്വഭാവഗുണങ്ങളും ഓരോ വ്യക്തിയുടെയും സംസ്കരണത്തെയും സാമൂഹിക വത്കരണത്തെയും സ്വാധിനിക്കുന്നു. ബീജ സങ്കലനത്തിലൂടെ രൂപപ്പെടുന്ന ഭ്രൂണം ആണ് മനുഷ്യ ശരീരത്തിന്‍റെ ആദ്യ ഘടന. ഭാര്യാഭര്‍ത്താക്കډാരുടെ മാനസികവും ശാരീരികവുമായ മേډക്കനുസരിച്ചിരിക്കും ഭ്രൂണത്തിന്‍റെ മേډ. ‘നിഷിദ്ധമായതില്‍നിന്ന് ഉണ്ടായതെല്ലാം നരകത്തോട് അടുത്തനില്‍കുന്നു’ എന്ന പ്രവാചക വചനം നമ്മെ ഉണര്‍ത്തുന്നത് ഈ വസ്തുതയാണ്. ഭാര്യയുടെ അശുദ്ധി സമയങ്ങളില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനെ ദീന്‍ ശക്തമായി വിലക്കുന്നത് ഇതുകൊണ്ടൊക്കെയാണ്. വിവാഹ വേളയില്‍ ആരെ ഇണയായി തിരഞ്ഞെടുക്കുന്നു എന്നുള്ളതും നിര്‍ണായകമാണ്. ‘ദീനീ ചുറ്റുപാടുള്ളവരെ തന്നെ തിരഞ്ഞെടുക്കൂچ എന്ന തിരുദൂതരുടെ വചനം ഇവിടെ സ്മരണീയമാണ്. ഗര്‍ഭകാലത്തെ മാനസികാവസ്ഥയും കഴിക്കുന്ന ഭക്ഷണവുമെല്ലാം ഭ്രൂണത്തിന്‍റെ വളര്‍ച്ചയെയും പരിശുദ്ധിയേയും ബാധിക്കുന്നു.
ഭ്രൂണം നാലുമാസം പ്രായമാകുമ്പോള്‍ വ്യക്തിയുടെ ആത്മാവ് അതിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ആത്മാക്കളുടെ ലോകത്ത് വെച്ച് റബ്ബിന്‍റെ തിരുപ്രകാശം കണ്ടറിഞ്ഞ ആത്മാവാണത്. അത്യധികം പരിശുദ്ധവും കലര്‍പ്പില്ലാത്തതുമാണ്. അതിനോട് അടുപ്പം കാണിക്കുന്ന ഏതിനെയും അത് സ്വീകരിക്കുന്നു. ആത്മാവ് നിലകൊള്ളുന്ന ശരീരത്തിന് സംഭവിക്കുന്ന ഏത് മാറ്റവും ആത്മാവിന്‍റെ പരിശുദ്ധിയെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കും. ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചാ കാലയളവില്‍ ഉമ്മയുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും കുട്ടിയുടെ വളര്‍ച്ചയെ എന്ന പോലെ ആത്മാവിന്‍റെ പരിശുദ്ധിയേയും ബാധിക്കുന്നു.
ശൈശവ ഘട്ടം:
ഭൗമ ലോകത്തേക് പിറവിയെടുക്കുന്ന കുട്ടിയെ ഏത് രീതിയില്‍ പരിപാലിക്കുകയും സംസ്കരിക്കുകയും വേണമെന്നതിനു ദീനിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മൃഗങ്ങളെ പോലെ പാലൂട്ടി വഴിയിലെറിയുന്ന രീതിയല്ല അത്. കൈക്കുഞ്ഞായി കഴിയുന്ന ആദ്യത്തെ രണ്ടു വര്ഷം കുട്ടികളുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടമാണ്. തൊട്ടിലില്‍ കഴിയുന്ന ഈ കാലം കുട്ടികള്‍ വല്ലാതെ കരഞ്ഞെന്നിരിക്കും. കരച്ചില്‍ കേട്ട് പൊറുതി മുട്ടി കുട്ടിയെ ശാകരിക്കുന്നതോ, അടിക്കുന്നതോ അപകടമാണ്. തിരുമേനി (സ) പഠിപ്പിക്കുന്നു: നിങ്ങളുടെ കുട്ടികളെ നിങള്‍ അടിക്കരുത്. കാരണം, തൊട്ടിലില്‍ വളരുന്ന കാലത്തു കുട്ടിയുടെ കരച്ചില്‍ ആറു മാസം പരിശുദ്ധ തൗഹീദും, പിന്നീട് ആറു മാസം തിരുദൂദരുടെ മേലുള്ള സലാത്തും, ശേഷമുള്ള ആറു മാസം മാതാപിതാക്കള്‍ക്കുള്ള പ്രാര്‍ഥനയുമാണ്چ. കുട്ടിപ്രായത്തില്‍ ആകര്‍ഷകമായി തോന്നുന്നതെന്തും പെട്ടന്ന് മായ്ച്ച് കളയാനാവാത്ത വിധം മനസ്സില്‍ ഇടം പിടിക്കും. റബ്ബിനെ പരിചയപ്പെട്ട ശുദ്ധാത്മാവായതിനാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മനസ്സിലേക്ക് ഇട്ടുകൊടുക്കുന്നതെങ്കില്‍, അത് ആ കുരുന്നിന്‍റെ ആത്മീയ വളര്‍ച്ചയെ അനുകൂലമായി സ്വാധീനിക്കുന്നു. ഇതിനാലാണ്, തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ ഉറക്കാനായി അല്ലാഹുവിനെയും തിരുദൂതരെയും മഹാډാരെയും പ്രതിപാദിക്കുന്ന, കുരുന്നു മനസ്സുകള്‍ക്ക് ആകര്‍ഷകമായ ഈരടികള്‍ പാടി കേള്‍പ്പിക്കുന്നത്. ആത്മാവിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ദുര്‍ഗുണങ്ങളടങ്ങിയ കാര്യങ്ങളാണ് മനസ്സില്‍ ഇടം പിടിക്കുന്നതെങ്കില്‍, ആത്മാവ് തിരിച്ചറിഞ്ഞ പരമ സത്യത്തിനു മേല്‍ കറുത്ത കറകളായി അവ മാറുകയും, ആത്മാവറിഞ്ഞ തിരുപ്രകാശത്തില്‍ നിന്നവന്‍ അകന്നു പോകാന്‍ ഇത് കാരണമാകുകയും ചെയ്യുന്നു. മോശം വ്യക്തിത്വത്തിന്‍റെ ഉടമയായും അതുവഴി സാമൂഹിക വിരുദ്ധനായി വളര്‍ന്നു വരാനും അവനെ പ്രേരിപ്പിക്കുന്നു.
ആദ്യം ഈമാന്‍, പിന്നെ ഖുര്‍ആന്‍
അനന്തമായ സര്‍ഗ്ഗശക്തികളുടെ വിളനിലമാണ് കുരുന്നു മനസ്സുകള്‍. സ്വന്തം വ്യക്തിത്വത്തിനും സമൂഹത്തിനും ഉപകാരപ്രദമായ സര്‍ഗാത്മക കഴിവുകള്‍ കുട്ടിയില്‍ വളര്‍ന്നു വരണമെങ്കില്‍ അതിനനുസരിച്ചുള്ള വളം നല്‍കണം. ബുദ്ധിശക്തിയുടെ തോതനുസരിച് കുട്ടികളില്‍ ഒരുപാട് കഴിവുകള്‍ വളര്‍ന്നു വന്നേകം. ഒരുപാടറിവുകള്‍ മനഃപാഠമാക്കിയേക്കാം. ഈ കഴിവുകളും അറിവും അവന്‍റെ വ്യക്തിത്വ വികസനത്തിനും സമൂഹത്തിന്‍റെ നډക്കും ഉപകാരപ്പെടണമെങ്കില്‍, അതെല്ലാം ഈമാനികമായ അടിത്തറയില്‍ പടുത്തുയര്‍ത്തിയതാവണം. അല്ലാഹുവിനെയും തിരുദൂതരെയും പരിചയപ്പെടുത്തണം. അവരെ സ്നേഹിക്കാന്‍ പഠിപ്പിക്കണം. സല്‍കര്‍മങ്ങളും മര്യാദകളും ശീലിപ്പിക്കണം. സ്വഹാബികളില്‍ ചിലര്‍ പറഞ്ഞതായി കാണാം ‘ ഞങ്ങളുടെ കൗമാര പ്രായത്തില്‍ റസൂല്‍ ( സ) തങ്ങളുടെ കൂടെ ആയിരുന്നപ്പോള്‍, ഞങ്ങള്‍ക്ക് ആദ്യം ഈമാന്‍ പഠിപ്പിക്കുകയും പിന്നീട് ഖുര്‍ആന്‍ പഠിപ്പിക്കുകയും ചെയ്തു. അത് കാരണത്താല്‍ ഖുര്‍ആന്‍ ഞങ്ങളുടെ ഈമാനിനെ ശക്തിപ്പെടുത്താനായിچ. ഈമാനും, അദബും ( മര്യാദ) ഒന്നും പഠിപ്പിക്കപ്പെടാത്ത കുട്ടികളെ, പെട്ടന്നൊരു സുപ്രഭാതത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പറഞ്ഞു വിട്ടാല്‍, അവരറിയാതെ അനാദരവുകളും ഖുര്‍ആനോടുള്ള അവഗണനയും അവരില്‍ നിന്നു വരികയും, പലപ്പോഴും അതവരുടെ പരാജയത്തിന് കാരണമാകുകയും ചെയ്യുന്നു.
കളിചിരിയുടെ കാലം.
‘ഏഴ് വയസ്സാകുന്നത് വരെ നിങ്ങള്‍ കുട്ടികള്‍ക്ക് കളിക്കൂട്ടുകാരാകുക.چ പ്രവാചകരുടെ ഈ തിരുവചനം ശൈശവ ദശയില്‍ കുട്ടികളെ ഏത് രീതിയില്‍ സംസ്കരിക്കണമെന്നതിലേക് വിരല്‍ ചൂണ്ടുന്നു. ഈ പ്രായത്തില്‍ നല്‍കുന്ന ഏത് ശിക്ഷണത്തിലും രക്ഷിതാവ് കളിക്കൂട്ടുകാരന്‍റെ റോളിലാവണം. കാര്‍ക്കശ്യവും ബലപ്രയോഗവും അരുത്. രാജാവിന് നല്‍കുന്ന പരിഗണനയില്‍ കുട്ടികളെ പരിപാലിക്കണം. കുട്ടിയുടെ പ്രാഥമിക ബന്ധങ്ങളായ മാതാപിതാക്കളോടാണ് ഈ പ്രായത്തില്‍ കുട്ടികള്‍ വേറെ ആരെക്കാളും അടുപ്പം കാണിക്കുക. അതുകൊണ്ട്, അവര്‍ തന്നെയായിരിക്കണം ഈ പ്രായത്തിലെ കുട്ടികളുടെ അദ്ധ്യാപകര്‍. നന്നേ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പരിപാലിക്കാനായി, അവര്‍ക്കു തീരെ പരിചയമില്ലാത്ത വ്യക്തികളെയും സന്നദ്ധ കൂട്ടായ്മകളെയും ഏല്പിക്കുന്നതിലൂടെ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ തളര്‍ച്ചയാവും കുട്ടികളിലുണ്ടാകുക. ഈ പ്രായത്തില്‍ വീടും പരിസരവും, അയല്‍പക്കവും അറിഞ്ഞു വളരുമ്പോള്‍ കുട്ടിയില്‍ മാനസികമായ വികാസം സാധ്യമാകുന്നു.
പഠന കാലം
‘പിന്നീടുള്ള ഏഴ് വര്‍ഷം നിങ്ങള്‍ അവരെ പഠിപ്പിക്കുക.چ ഏഴാം വയസ്സ് മുതലാണ് കുട്ടികളെ കല്‍പിക്കുന്നതിനും കര്‍ക്കശമായ രീതികള്‍ സ്വീകരിക്കുന്നതിനും പ്രവാചകര്‍ ഉദ്തഘോഷിക്കുന്നത്. നിസ്കാരം പോലും ഏഴാം വയസ്സിലെ കല്‍പിക്കേണ്ടതുള്ളൂ. അനുസരണക്കേടുകള്‍ കാണിക്കുമ്പോള്‍ അടിക്കാന്‍ അനുവാദമുള്ളത് പത്താം വയസ്സില്‍ മാത്രം. നിസ്കാരമാണെങ്കില്‍ പോലും അത് നിര്‍വ്വഹിച്ചിട്ടില്ലെങ്കില്‍ പത്തു വയസ്സുവരെ കല്പിക്കാനേ പാടുള്ളൂ. പാഠശാലകളില്‍നിന്നും അയല്‍പക്കങ്ങളില്‍ നിന്നുമുള്ള കളിക്കൂട്ടുകാര്‍ ഈ സമയം മനസ്സിനെ കൂടുതല്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ദുഃശീലങ്ങള്‍ കുട്ടികളില്‍ മുളപൊട്ടുന്നത് ഈ സമയത്താണ്. രക്ഷിതാക്കളും അധ്യാപകരുമാണ് ഈ പ്രായം കുട്ടികളെ പരിപാലിക്കുന്നതിലും സംസ്കരിക്കുന്നതിലും ഉത്തരവാദിത്തം ഏല്‍ക്കേണ്ടത്. സ്നേഹസമ്പൂര്‍ണ്ണമായ, ആവശ്യത്തിന് മാത്രം കര്‍ക്കശ്യമായ ശിക്ഷണങ്ങളിലൂടെ ചിട്ടയായ ജീവിതം ഈ സമയത് കുട്ടിയെ പഠിപ്പിച്ചിരിക്കണം.
സൗഹൃദ കാലം
‘പിന്നീടുള്ള ഏഴ് വര്‍ഷം നിങ്ങള്‍ അവരോട് സൗഹൃദം പുലര്‍ത്തുകچ. കൗമാരപ്രായത്തിലേക്ക് കടക്കുന്ന ഈ സമയം സൗഹൃദ മനസ്സ് വെച്ചുപുലര്‍ത്താനാണ് അവരുടെ കൈകാര്യകര്‍ത്താക്കളോടു ദീന്‍ പഠിപ്പിക്കുന്നത്. മനസ്സ് കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഈ സമയം, തന്നോട് കാര്‍ക്കശ്യവും കല്പന മനസ്സുകളും വെച്ചുപുലര്‍ത്തുന്നവരോട് അകന്നു നില്‍ക്കുകയും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന സൗഹൃദ വലയങ്ങളിലേക് കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഈ സമയം ആരോടാണ് സൗഹൃദം കൂടുന്നത്, അവരുടെ വ്യക്തിത്വവും സ്വഭാവവും കൂടുതല്‍ സ്വാധീനിക്കുന്നു . സ്വകാര്യതകളൊക്കെ പങ്കു വെക്കുന്ന ആത്മ മിത്രങ്ങള്‍ ഈ സമയത്താണ് രൂപപ്പെടുന്നത്. ‘ മനുഷ്യന്‍ അവന്‍റെ ആത്മ മിത്രത്തിന്‍റെ ദീനിനനുസരിച്ചാണ്. അതുകൊണ്ട് ആത്മ മിത്രത്തെ സൂക്ഷ്മതയോടെ സ്വീകരിച്ചു കൊള്ളട്ടെ’ എന്ന തിരു വചനം ഇവിടെ സ്മരണീയമാണ്. നാം ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാവണം നമ്മുടെ മക്കളെങ്കില്‍ അവരോട് ഈ പ്രായത്തില്‍ നാം സൗഹൃദ മനസ്സ് വെച്ചുപുലര്‍ത്തുക. ശാരീരികമായും മാനസികമായും ഒരുപാട് വെല്ലുവിളികള്‍ ഏല്‍ക്കുന്ന അവരെ, അവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും കണ്ടറിഞ്ഞും ചോദിച്ചറിഞ്ഞും അതിനു പരിഹാരങ്ങള്‍ നിര്‍ദേശിച്ചു കൊടുക്കുക.
മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ അവനു പിന്നീട് ഉപകാരപ്പെടുന്നതു അവന്‍ ചെയ്ത സല്‍കര്‍മ്മങ്ങളും സന്താനങ്ങളുമാണ്. ദുന്‍യാവിലെ സ്വന്തം ജോലിയും വ്യാപാരങ്ങളും വ്യവഹരങ്ങളുമാണ് പരലോക വിജയത്തേക്കാള്‍ വേണ്ടപ്പെട്ടതെന്ന മനസ്സ് വെച്ച്, സ്വന്തം മക്കള്‍ക്കു ചെറുപ്പകാലം മുതല്‍ തങ്ങളില്‍നിന്നു കിട്ടേണ്ടത് കൊടുക്കാതെ, കൃത്രിമമായ സ്നേഹവും ഭക്ഷണവും നല്‍കി വളര്‍ത്തിയാല്‍, മക്കളുടെ സ്നേഹവും പരിചരണവും ആഗ്രഹിക്കുന്ന സമയത്തു പുറം കാലുകൊണ്ട് തങ്ങളെ തട്ടിമാറ്റുന്ന ദാരുണ രംഗം ദുനിയാവില്‍ നിന്നും കാണേണ്ടിവരും. പരലോകത്തു ചെല്ലുമ്പോള്‍, ഞങ്ങളുടെ പരാജയത്തിന് കാരണക്കാരായ മാതാപിതാക്കളെ ആദ്യം ഞങ്ങള്‍ നരകത്തിലേക്ക് ചവിട്ടിത്താഴ്ത്തട്ടെ എന്ന് റബ്ബിനോട് അപേക്ഷിക്കുന്ന സ്വന്തം മക്കളെ കാണേണ്ടി വരും.